കേളകം: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 1986-87 ബാച്ച് പൂർവവിദ്യാർഥി, അധ്യാപക സംഗമം സ്കൂളിൽ നടന്നു. ഒത്തുകൂടാം ഇത്തിരി നേരം എന്നപേരിൽ നീണ്ട 37 വർഷത്തിന് ശേഷം കൂട്ടുകാർ ഒത്തു ചേർന്ന് സൗഹൃദം പങ്കിട്ടു.
ചടങ്ങിന്റെ ഭാഗമായി പൂർവാധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിയും നടത്തി. സണ്ണിജോസഫ് എംഎൽഎ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ബാച്ചിന്റെ പ്രസിഡന്റ് ജോമോൻ. പി. സി. അധ്യക്ഷത വഹിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി. ടി. അനീഷ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം സുനിതരാജു, പ്രിൻസിപ്പൽ എൻ.ഐ. വർഗീസ് , ഫാ. എൽദോ ജോൺ, സെക്രട്ടറി ഇ.ജെ. സജീവൻ, റെജി പി. മാത്യു എന്നിവർ പ്രസംഗിച്ചു.