കണ്ണൂർ: ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 81.05 ശതമാനം വിജയം. 3427 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കൂത്തുപറന്പ് റാണി ജയ് എച്ച്എസ്എസ് നിർമലഗിരി (73 പേരാണ് പരീക്ഷയെഴുതിയത്), പരിയാരം കാരക്കുണ്ട് ഡോൺബോസ്കോ സ്പീച്ച് ആൻഡ് ഹിയറിംഗ് എച്ച്എസ്എസ് ( സ്പെഷ്യൽ സ്കൂൾ വിഭാഗം,14 പേരാണ് പരീക്ഷയെഴുതിയത്) എന്നീ സ്കൂളുകൾ നൂറുശതമാനം വിജയം നേടി.
അഞ്ച് വിദ്യാര്‍ഥികള്‍ 1200ല്‍ 1200 മാര്‍ക്കും നേടി. എല്ലാവരും സയന്‍സ് ബാച്ചാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ കുറവുണ്ടായെങ്കിലും ( 85.52 ) മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവരുടെ എണ്ണം വർധിച്ചു. 3067 പേർക്കാണ് കഴിഞ്ഞവർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ഇത്തവണ വിജയശതമാനത്തിൽ സംസ്ഥാനത്ത് അഞ്ചാമതും എ പ്ലസ് നേട്ടത്തിൽ ആറാമതുമാണ് കണ്ണൂർ. കഴിഞ്ഞവര്‍ഷം മൂന്നാം സ്ഥാനത്തായിരുന്നു. 31815 കുട്ടികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 31,628 വിദ്യാർഥികൾ പരീക്ഷയെഴുതിയപ്പോൾ 25,635 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ കുറവുണ്ടായി. വിഎച്ച്എസ്ഇയിൽ 64.83 ശതമാനമാണ് വിജയം. 1345 പേർ പരീക്ഷയെഴുതിയതിൽ 872 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം (77.45) ആയിരുന്നു വിജയശതമാനം.
ഓപ്പൺ സ്കൂൾ തലത്തിൽ 1895 പേരാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 1825 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 748 പേർ ഉപരിപഠനത്തിന് അർഹത നേടി. 40 ശതമാനമാണ് വിജയം. 12 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഓപ്പൺ സ്കൂൾ തലത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിലും(54.24 ) മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും (21) കുറവുണ്ടായി.
പ്ലസ് ടു പരീക്ഷയിൽ മാഹിയിലും മികച്ച വിജയം. നാലു സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് വിവിധ വിഷയങ്ങളിൽ പരീക്ഷ എഴുതിയ 908 കുട്ടികളിൽ 633 പേരും വിജയിച്ചു.
45 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. സർക്കാർ മേഖലയിൽ 69.71 ശതമാനമാണ് വിജയം. സ്വകാര്യ മേഖലയിൽ നിന്ന് പരീക്ഷയെഴുതിയ 1120 കുട്ടികളിൽ 843 പേരും വിജയിച്ചു.
112 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.സയൻസ് വിഭാഗത്തിൽ പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർസെക്കൻഡറി സ്കൂൾ നൂറു ശതമാനം വിജയം നേടി. ചാലക്കര സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് , കോമേഴ്സ് ബാച്ചുകളിൽ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു.ചാലക്കര എക്സൽ പബ്ളിക്ക് സ്കൂൾ സയൻസ് വിഭാഗത്തിൽ എല്ലാവരും വിജയിച്ചു. 67 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
90 ശതമാനത്തിനു മുകളിൽ
വിജയശതമാനമുള്ള സ്കൂളുകൾ
(ബ്രായ്ക്കറ്റിൽ ശതമാനം)
പെരളശേരി എകെജി എച്ച്എസ്എസ് (96.62), എകെജിഎം ഗവ. എച്ച്എസ്എസ്, പിണറായി (92.03), ഗവ. എച്ച്എസ്എസ് കുഞ്ഞിമംഗലം (92.31), ടാഗോർ വിദ്യാനികേതൻ തളിപ്പറന്പ് (90.25), ജിവിഎച്ച്എസ്എസ് ചെറുകുന്ന് (92.28), ഗവ. എച്ച്എസ്എസ് മുണ്ടേരി (98.45), ഗവ. എച്ച്എസ്എസ് കൂത്തുപറന്പ് (92.53), ജിവിഎച്ച്എസ്എസ് കതിരൂർ (90.03), പഞ്ചായത്ത് എച്ച്എസ്എസ് പാപ്പിനിശേരി (90.77), ദീനുൽ ഇസ്ലാം സഭ എച്ച്എസ്എസ് കണ്ണൂർ (90.24).
സെന്റ് മേരീസ് എച്ച്എസ്എസ് എടൂർ (98.49), മന്പറം എച്ച്എസ്എസ് (90.42), സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് കണ്ണൂർ (90.56), സെന്റ് തെരേസാസ് ആംഗ്ലോഇന്ത്യൻ എച്ച്എസ്എസ് (94.35), സെന്റ് ജോസഫ്സ് എച്ച്എസ്എസ് വായാട്ടുപറന്പ് (90.63), അഞ്ചരക്കണ്ടി എച്ച്എസ്എസ് (90.58), സീതിസാഹിബ് എച്ച്എസ്എസ് തളിപ്പറന്പ് (95.36), എൻഎഎം മെമ്മോറിയൽ എച്ച്എസ്എസ് പെരിങ്ങത്തൂർ (98.33), സെന്റ് ജോസഫ്സ് എച്ച്എസ്എസ് തലശേരി (91.09), മട്ടന്നൂർ എച്ച്എസ്എസ് (91.06). എംഎം എച്ച്എസ്എസ് തലശേരി (90.04).
ഗവ. എച്ച്എസ്എസ് ചട്ടുകപ്പാറ (99.22), ഗവ. എച്ച്എസ്എസ് നെടുങ്ങോം (90.16), വാദിഹുദ എച്ച്എസ്എസ് പഴയങ്ങാടി (93.71), ഗവ. എച്ച്എസ്എസ് തിരുമേനി (92.86), സിഎച്ച്എം എച്ച്എസ്എസ് എളയാവൂർ (90.83), കരിയാട് എച്ച്എസ്എസ് (93.13), സെന്റ് കോർണേലിയൂസ് എച്ച്എസ്എസ് കോളയാട് (90.12), എൻഎംഎച്ച്എസ്എസ് ന്യൂമാഹി (94.96), കന്പിൽ മാപ്പിള എച്ച്എസ് (92.18), സേക്രഡ് ഹാർട്ട് എച്ച്എസ്എസ് അങ്ങാടിക്കടവ് (91.33), ഇരിട്ടി എച്ച്എസ്എസ് ( 98.09), കാടാച്ചിറ എച്ച്എസ്എസ് (95.03), പറശിനിക്കടവ് എച്ച്എസ്എസ് (92.74), സർ സയ്യിദ് എച്ച്എസ്എസ് തളിപ്പറന്പ് (91.55), വിഎച്ച്എസ്എസ് കടവത്തൂർ (98.46), എസ്എബിടിഎം എച്ച്എസ്എസ് തായിനേരി (92.48), കൂത്തുപറന്പ് എച്ച്എസ്എസ് (92.37), സെന്റ് ജോസഫ്സ് എച്ച്എസ്എസ് കുന്നോത്ത് (95.73)