കുടിയാന്മല: കാണാതായ വയോധികന് വേണ്ടി വനമേഖലയിൽ അഞ്ചാംദിനവും തെരച്ചിൽ നടത്തി. ചെമ്പേരി സ്വദേശി കുഴിമുള്ളിൽ തോമസിന് (80) വേണ്ടിയാണ് തെരച്ചിൽ. കഴിഞ്ഞ വ്യാഴാഴ്ച കാഞ്ഞിരക്കൊല്ലി വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിലേക്ക് പോയതായിരുന്നു.
പിന്നെ തിരിച്ചെത്തിയില്ല. ബന്ധുക്കൾ പയ്യാവൂർ പോലീസിലും കുടിയാന്മല പോലീസിലും പരാതി നൽകി. കഴിഞ്ഞ നാല് ദിവസമായി പോലീസ് നായയെ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ കുടിയാന്മല എസ്.ഐ സുരേഷ് കാഞ്ഞിലേരിയുടെ നേതൃത്വത്തിൽ വനമേഖലയിൽ പരിശോധന പുനരാരംഭിക്കുകയായിരുന്നു.