ത​ല​ശേ​രി​യി​ൽ ര​ണ്ടു വീ​ടു​ക​ളി​ൽ മോ​ഷ​ണ ശ്ര​മം; മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ
Wednesday, May 8, 2024 12:48 AM IST
ത​ല​ശേ​രി: ന​ഗ​ര​ത്തി​ൽ പൂ​ട്ടി​യി​ട്ട വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മം. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ചി​റ​ക്ക​ര പ​ള്ളി​ത്താ​ഴ, എ​സ്എ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ട് വീ​ടു​ക​ളി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. എ​സ്എ​സ് റോ​ഡി​ലെ ഡി​ലൈ​റ്റ്, ചി​റ​ക്ക​ര പ​ള്ളി​ത്താ​ഴ​യി​ലെ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ പൂ​ട്ടി​യി​ട്ട വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.

മു​ഖം മ​റ​ച്ച്, ക​മ്പി​പ്പാ​ര​യു​മാ​യി എ​ത്തി​യ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യി ഈ ​പ്ര​ദ​ർ​ശ​ങ്ങ​ളി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി​യു​ള​വാ​ക്കു​ക യാ​ണ്. വാ​ർ​ഡ് മെം​ബ​ർ​മാ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മോ​ഷ്ടാ​വി​നെ പി​ടി​കൂ ടാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഒ​രു മാ​സം മു​ന്പ് ചി​റ​ക്ക​ര​യി​ൽ വ​യോ​ധി​ക​യെ ക​ത്തികാ​ട്ടി കൈ ​ബ​ന്ധി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​ന് മു​മ്പ് മോ​റ​ക്കു​ന്നി​ൽ വീ​ട് ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു. തു​ട​ർ​ച്ച​യാ​യി മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​ങ്ങ​ളും ന​ട​ന്നു​വെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ക​യാ​ണ്.