ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത​യ്ക്ക് ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്
Tuesday, December 3, 2024 4:54 PM IST
ഷാ​ജി രാ​മ​പു​രം
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ൽ ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി‌​യ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​സ്റ്റ്‌. റ​വ. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലി​ത്താ​യ്ക്ക് ന്യൂ​യോ​ർ​ക്ക് ജെ​എ​ഫ്കെ അ​ന്താ​രാ​ഷ്ട്രാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ് ന​ൽ​കി.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​ർ​ജ് എ​ബ്ര​ഹാം ക​ല്ലൂ​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ ജോ​ർ​ജ് ബാ​ബു, സ​ഭാ കൗ​ൺ​സി​ൽ അം​ഗം വ​ർ​ഗീ​സ് പി. ​വ​ർ​ഗീ​സ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ റ​വ. ക്രി​സ്റ്റ​ഫ​ർ ഫി​ൽ ഡാ​നി​യേ​ൽ, റോ​യി തോ​മ​സ്,


റ​വ.​ ബി​ജു പി. ​സൈ​മ​ൺ, റ​വ. ടി.​എ​സ്. ജോ​സ്, റ​വ. വി.ടി. തോ​മ​സ്, റ​വ. ജോ​സി ജോ​സ​ഫ്, റ​വ.​ഡോ. ​പ്ര​മോ​ദ് സ​ഖ​റി​യ, റ​വ. ജേ​ക്ക​ബ് ജോ​ൺ, സ​ണ്ണി എ​ബ്ര​ഹാം, സി.​വി. സൈ​മ​ൺ​കു​ട്ടി, തോ​മ​സ് ഉ​മ്മ​ൻ, തോ​മ​സ് ദാ​നി​യേ​ൽ, ത​മ്പി കു​രു​വി​ള തു​ട​ങ്ങി​യ​വ​ർ സ്വീ​ക​രി​ക്കു​വാ​ൻ എ​ത്തി​യി​രു​ന്നു.