ക്രി​സ്​മ​സ് കേ​ര​ള ഭ​ക്ഷ്യമേ​ള​യ്ക്കു ത​ട്ടു​ക​ട തെ​രു​വൊ​രു​ക്കാ​ൻ ലീ​ഗ് സി​റ്റി മ​ല​യാ​ളി​ക​ൾ
Wednesday, December 4, 2024 6:36 AM IST
ജീ​മോ​ൻ റാ​ന്നി
ലീ​ഗ് സി​റ്റി (ടെ​ക്സ​സ്): മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ്, പുതുവത്സര കൂ​ട്ടാ​യ്മയായ വി​ന്‍റർബെ​ൽ​സ് ഡി​സം​ബ​ർ 27ന് വൈകുന്നേരം അഞ്ചിന് ഹെ​റി​റ്റേ​ജ് പാ​ർ​ക്ക് ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ച് വെ​ബ്സ്റ്റ​റി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​മെ​ന്ന് ഇ​ന്ന​ലെ ന​ട​ന്ന പ്രസ് മീ​റ്റി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

എ​ന്നും വേ​റി​ട്ട പ​രി​പാ​ടി​ക​ളും ആ​ശ​യ​ങ്ങ​ളും ഒ​രു​ക്കി മ​റ്റു പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക​ളു​ടെ ഇ​ട​യി​ൽ വ്യത്യ​സ്ഥ​മാ​യി നി​ൽ​ക്കു​ന്ന ഒ​രു സം​ഘ​ട​ന​യാ​ണ് മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി.

ഈ ​വ​ർ​ഷം ത​ട്ടു​ക​ട തെ​രു​വൊ​രു​ക്കി നൂ​റോ​ളം കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭ​ക്ഷ്യ വി​വ​വ​ങ്ങ​ൾ ത​ത്സ​മ​യം ഒ​രു​ക്കി ന​ൽ​കി മ​ല​യാ​ളി​ക​ൾ​ക്ക് ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന രീ​തി​യി​ലാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക.

കേ​ര​ള​ശൈ​ലി​യി​ൽ ഒ​രു​ക്കി​യ പു​ൽ​ക്കൂ​ട്, നൂ​റു​ക​ണ​ക്കി​നു​ള്ള ചെ​റു ന​ക്ഷ​ത്ര​ങ്ങ​ൾ, മ​റ്റ് അ​ല​ങ്കാ​ര​ങ്ങ​ൾ ഇ​വ​യെ​ല്ലാം ഒ​രു​ക്കി​യാ​ണ് മ​ഞ്ഞി​ൽ മ​ല​ക​ൾ താ​ണ്ടി സ്ലെ​യി​ൽ എ​ത്തു​ന്ന സാ​ന്ത​യെ വ​ര​വേ​ൽ​ക്കു​ക.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു നൂ​റി​ല​ധി​കം ക​ലാ​കാ​ര​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സ്റ്റേ​ജ് ഷോ ’​പ്ര​ജാ​പ​തി’, പ്ര​ശ​സ്ത സി​നി ആ​ർ​ട്ടി​സ്റ്റ് സാ​ബു തി​രു​വ​ല്ല അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി ഷോ, ​ലീ​ഗ് സി​റ്റി മ​ല​യാ​ല​യ​ളി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​സ്യ ക​ഥാ പ്ര​സം​ഗം, കോ​മ​ഡി സ്കി​റ്റ്, നൃ​ത്ത പ​രി​പാ​ടി​ക​ൾ കൂ​ടാ​തെ ലീ​ഗ്സി​റ്റി​യു​ടെ സ്വ​ന്തം ഗാ​യ​ക​രെ അ​ണി​നി​ര​ത്തി​യു​ള്ള ഗാ​ന​നി​ശ​യോ​ടൊ​പ്പം വൈ​വി​ധ്യ​മാ​ർ​ന്ന മ​റ്റു പ​രി​പാ​ടി​ക​ളും ഉ​ൾ​കൊ​ള്ളി​ച്ചു ആ​ഘോ​ഷി​ക്കു​വാ​ൻ യോ​ഗ​ത്തി​ൽ​തീ​രു​മാ​നി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സം​ഘാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ൾ: പ്ര​സി​ഡന്‍റ് ബി​നീ​ഷ് ജോ​സ​ഫ് 4092560873, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ഷ ടെ​ൽ​സ​ൺ 9734777775, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ജോ​ർ​ജ് 4092569840, സെ​ക്ര​ട്ട​റി ഡോ.​ രാ​ജ്കു​മാ​ർ മേ​നോ​ൻ 2627440452, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ഞ്ചു ജേ​ക്ക​ബ് 2404261845, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജോ സെ​ബാ​സ്റ്റ്യ​ൻ 4092566427, ട്രെ​ഷ​റ​ർ​രാ​ജ​ൻ​കു​ഞ്ഞ് ഗീ​വ​ർ​ഗീസ് 5078220051, ജോ​യിന്‍റ് ട്രെ​ഷ​റ​ർ മാ​ത്യു പോ​ൾ 4094543472.