ഡാളസ് സൗഹൃദ വേദി ഓണാഘോഷ പരിപാടി വർണാഭമായി
Sunday, October 2, 2022 11:12 AM IST
എബി മക്കപ്പുഴ
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ 2022 ഓണാഘോഷ പരിപാടികൾ ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.
സമ്മേളനത്തിൽ ഡാളസ് സുഹൃദ വേദിയുടെ വൈസ് പ്രസിഡന്‍റ് രാജു കുറ്റിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു.

മലയാള സിനിമ നിർമ്മാതാവും, അഭിനേതാവുമായ തമ്പി ആന്‍റണി മുഖ്യ അതിഥിയും, കൊപ്പൽ സിറ്റി പ്രൊ മേയർ ബഹുമാന്യനായ ബിജു മാത്യു സ്പെഷ്യൽ ഗസ്റ്റും ആയിരുന്നു.

ഫ്രണ്ട്സ് ഓഫ് റാന്നിയുടെ സെക്രട്ടറിയും, വിവിധ സാംകാരിക സംഘനകൾക്കു നേതൃത്വം നൽകി വരുന്ന ശ്രീ ഷിജു എബ്രഹാം ഓണാശംസ അറിയിച്ചു. ഡാളസ് സൗഹൃദ വേദിയുടെ പ്രിയപ്പെട്ട കലാകാരൻമാർ വിവിധ ഇനം കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് സ്വാദേറിയ ഓണ സദ്യ നടത്തി ഓണാഘോഷ സമ്മേളനം പര്യവസാനിച്ചു.