നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന വൈ​ദീ​ക റി​ട്രീ​റ്റി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും
Wednesday, October 22, 2025 5:06 PM IST
വ​ര്‍​ഗീ​സ് പാ​ല​മ​ല​യി​ല്‍
ഹൂ​സ്റ്റ​ണ്‍: 2025ലെ ​നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന വൈ​ദീ​ക റി​ട്രീ​റ്റ് വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ബേ​സി​ല്‍​സ് സി​റി​യ​ക് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും.

അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യും പാ​ത്രി​യ​ര്‍​ക്ക​ല്‍ വി​കാ​രി​യു​മാ​യ യ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ റ​വ.​ഫാ.​എ.​പി.​ജോ​ര്‍​ജ്, റ​വ.​ഫാ.​സ​ജി മ​ര്‍​ക്കോ​സ്, റ​വ.​ഡോ.​ബി​ന്നി ഫി​ലി​പ്പ് നെ​ടും​പു​റ​ത്ത്, (വി​കാ​രി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്, മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി), താ​ര ഓ​ല​പ്പ​ള്ളി, റ​വ.​ഫാ. ബേ​സി​ല്‍ എ​ബ്ര​ഹാം(​വി​കാ​രി, സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ല്‍, ഡാ​ള​സ്)​എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കും.

ശ​നി​യാ​ഴ്ച യ​ല്‍ മോ​ര്‍ തീ​ത്തോ​സ് തി​രു​മേ​നി​യു​ടെ പ്ര​ധാ​ന കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് ഭാ​ഗ്യ​സ്മ​ര​ണാ​ര്‍​ഹ​നാ​യ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ആ​ബൂ​ണ്‍ മോ​ര്‍ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വ​യു​ടെ ഒ​ന്നാം ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ഭ​ക്ത്യാ​ദ​ര​വോ​ടെ ആ​ച​രി​ക്കു​ന്ന​താ​ണ്.


അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ല്‍ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന എ​ല്ലാ വൈ​ദീ​ക​രും ഈ ​റി​ട്രീ​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്. അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന വൈ​ദീ​ക സെ​ക്ര​ട്ട​റി റ​വ.​ഫാ. ഗീ​വ​ര്‍​ഗീ​സ് ജേ​ക്ക​ബ് ചാ​ലി​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ദീ​ക കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ റ​വ.​ഫാ. മാ​ര്‍​ട്ടി​ന്‍ ബാ​ബു, റ​വ.​ഫാ. ഷി​റി​ല്‍ മ​ത്താ​യി, സെ​ന്‍റ് ബേ​സി​ല്‍​സ് ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ബി​ജോ മാ​ത്യു​വും ഇ​ട​വ​കാം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ഈ ​റി​ട്രീ​റ്റി​ന്‍റെ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് റ​വ.​ഫാ. ഗീ​വ​റു​ഗീ​സ് ചാ​ലി​ശേ​രി: 732 272 6966, റ​വ.​ഫാ. ബി​ജോ മാ​ത്യു: 404 702 8284.
">