അ​മ്പ​ഴ​യ്ക്കാ​ട്ട് ശ​ങ്ക​ര​ന്‍റെ "ഹൃ​ദ​യ​പ​ക്ഷ ചി​ന്ത​ക​ൾ' പു​സ്ത​ക ക​വ​ർ പ്ര​കാ​ശ​നം ക​വി സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു
Friday, October 17, 2025 3:05 PM IST
ന്യൂയോർക്ക്: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​ലാ​ന) പ്ര​സി​ഡ​ന്‍റും എ​ഴു​ത്തു​കാ​ര​നു​മാ​യ അ​മ്പ​ഴ​ക്കാ​ട്ട് ശ​ങ്ക​ര​ന്‍റെ "ഹൃ​ദ​യ​പ​ക്ഷ ചി​ന്ത​ക​ൾ' (ലേ​ഖ​ന സ​മാ​ഹാ​രം) എ​ന്ന ഏ​റ്റ​വും പു​തി​യ പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ പ്ര​കാ​ശ​നം പ്ര​ശ​സ്ത ക​വി സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു.

സു​പ്ര​സി​ദ്ധ നോ​വ​ലി​സ്റ്റും ക​ഥാ​കാ​ര​നു​മാ​യ ഇ. ​സ​ന്തോ​ഷ് കു​മാ​ർ അ​വ​താ​രി​ക എ​ഴു​തി​യ ഈ ​പു​സ്ത​കം ഒ​ക്‌​ടോ​ബ​ർ 31, ന​വം​ബ​ർ 1, 2 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ലാ​ന പ​തി​നാ​ലാം ദൈവ​വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ സു​നി​ൽ പി. ​ഇ​ള​യി​ടം പ്ര​കാ​ശ​നം ചെ​യ്യും.




പു​ലി​റ്റ്‌​സ​ർ ബു​ക്‌​സ് പ്ര​സി​ദ്ധീ​ക​രി​ച്ച വ​ഴി​യ​മ്പ​ലം (നോ​വ​ൽ), കൊ​ടു​ക്കാ​ക്ക​ടം (ക​ഥാ​സ​മാ​ഹാ​രം) എ​ന്നീ ര​ണ്ടു പു​സ്ത​ക​ങ്ങ​ൾ​ക്കു​ശേ​ഷം നി​ധി ബു​ക്‌​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​ക​മാ​ണ് ഹൃ​ദ​യ​പ​ക്ഷ ചി​ന്ത​ക​ൾ.
">