സ്റ്റോ​ക്കു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കാ​യി പു​തു​മ​യു​ള്ള ആ​പ്പ് ത​യാ​റാ​ക്കി മ​ല​യാ​ളി എ​ൻ​ജി​നി​യ​ർ​മാ​ർ
Friday, October 17, 2025 2:45 PM IST
പി.പി. ചെ​റി​യാ​ൻ
നോ​ർ​ത്ത് ക​രോലി​ന:​ സ്റ്റോ​ക്കു​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കാ​യി ത​യാ​റാ​ക്കി​യ ഒ​രു പു​തു​മ​യു​ള്ള ആ​പ്പ് ആ​ണ് FinChirp. ലോ​ക​മെ​മ്പാ​ടും ന​ട​ക്കു​ന്ന വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ൾ, ക​മ്പ​നി​ക​ളി​ലെ വി​ല​യി​ടി​വു​ക​ൾ, സാ​മ്പ​ത്തി​ക വാ​ർ​ത്ത​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ മ​ന​സി​ലാ​ക്കാ​നും വി​ല​യി​രു​ത്താ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​ആ​പ്പ്.

FinChirp എ​ന്ന​ത് എഐ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. നി​ക്ഷേ​പ​ക​രു​ടെ പോ​ർ​ട്ട്ഫോ​ളി​യോ​യി​ലു​ള്ള പ്ര​ധാ​ന​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഈ ​ആ​പ്പ് സ്വ​യം വി​ശ​ക​ല​നം ചെ​യ്ത് 40 മു​ത​ൽ 50 സെ​ക്ക​ൻ​ഡ് വ​രെ ദൈ​ർ​ഘ്യ​മു​ള്ള ചെ​റു "ചി​ർ​പ്പു​ക​ൾ' ആ​യി അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലെ നോ​ർ​ത്ത് ക​രോ​ലിന​യി​ലെ Charlotte ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു മ​ല​യാ​ളി സം​രം​ഭ​മാ​ണ് FinChirp. ഈ ​ആ​പ്പി​ന് പി​ന്നി​ൽ Charlotte (യുഎസ്എ), എഡ്മന്‍റൺ (കാനഡ), ലണ്ടൻ (യുകെ) എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​ല് മ​ല​യാ​ളി ഐടി എൻജിനി​യ​ർ​മാ​രാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്തു​നി​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ച്ച് വി​വ​ര​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ക​ഴി​യും. ആ​ദ്യ ഘ​ട്ട​ത്തി​ൽ New York Stock Exchange (NYSE), NASDAQ എ​ന്നി​വ​യി​ൽ ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന 8,000-ത്തി​ല​ധി​കം ക​മ്പ​നി​ക​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട വി​വ​ര​ങ്ങ​ളാ​ണ് FinChirp വാ​യി​ച്ചു ത​രു​ന്ന​ത്.


ഉ​ട​ൻ ത​ന്നെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ലെ വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ടീ​മി​ന്‍റെ പ​ദ്ധ​തി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.myfinchirp.com സ​ന്ദ​ർ​ശി​ക്കു​ക​യോ [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാ​വു​ന്ന​താ​ണ്. FinChirp ആ​പ്പ് നി​ല​വി​ൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

സ്റ്റോ​ക്ക് വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തി​ലൂ​ടെ നി​ക്ഷേ​പ​ക​രെ കൂ​ടു​ത​ൽ ബോ​ധ​വാ​ന്മാ​രാ​ക്കു​ക​യാ​ണ് FinChirp-ന്‍റെ ​ല​ക്ഷ്യം. ഈ ​ആ​പ്പി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് മ​ല​യാ​ളി എ​ൻജിനിയ​ർ​മാ​ർ, ലോ​ക​വി​പ​ണി​യി​ൽ മ​ല​യാ​ളി​ക​ളു​ടെ സാ​ങ്കേ​തി​ക ക​ഴി​വി​നും സൃ​ഷ്ടി​പ​ര​മാ​യ ന​വീ​ക​ര​ണ​ശേ​ഷി​ക്കും ഒ​രു പു​തി​യ അ​ട​യാ​ള​മാ​യി FinChirp-നെ ​ഉ​യ​ർ​ത്തി​യി​രി​ക്കു​ന്നു.
">