കോ​ളി​ഫ്ള​വ​ർ ബോ​ക്സി​നു​ള്ളി​ൽ ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത്: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം
Friday, September 30, 2022 12:04 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കോ​ളി​ഫ്ള​വ​ർ ബോ​ക്സി​ന​ക​ത്ത് ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ഡാ​ള​സി​ൽ നി​ന്നു​ള്ള ഒ​ക്വി​ൻ സ​ലി​നാ​സി​ന് (48) ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച് കോ​ട​തി. മാ​ർ​ച്ചി​ലാ​ണ് ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

2021 ഓ​ഗ​സ്റ്റി​ൽ 247 കി​ലോ ഗ്രാം ​ല​ഹ​രി​മ​രു​ന്ന് കോ​ളി​ഫ്ള​വ​ർ ബോ​ക്സി​ന​ക​ത്ത് ഒ​ളി​ച്ചു വ​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് പോലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. 3.7 മി​ല്യ​ൻ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന​താ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന്.

മെ​ക്സി​ക്കോ​യി​ൽ നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ​ത്. ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ക​രു​തി​യി​രു​ന്ന നാ​ലു തോ​ക്കു​ക​ളും പ്ര​തി​യി​ൽ നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.