ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഗാ തി​രു​വാ​തി​ര സെ​പ്റ്റം​ബ​ർ 10ന്
Wednesday, August 10, 2022 10:47 PM IST
ജോ​ഷി വ​ള്ളി​ക്ക​ളം
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘോ​ഷം തു​ട​ങ്ങും. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഷി​ക്കാ​ഗോ​യി​ൽ 101 പേ​രു​ടെ മെ​ഗാ തി​രു​വാ​തി​ര അ​ര​ങ്ങേ​റും

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 50ാം വാ​ർ​ഷി​ക​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന മെ​ഗാ തി​രു​വാ​തി​ര​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ സാ​റാ അ​നി​ലു​മാ​യി 630 914 0713 (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ) ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് ക്ഷ​ണി​ക്കു​ന്നു.