മ​ദ​ർ തെ​രേ​സ അ​വാ​ർ​ഡ് ജേ​താ​വ് സീ​മ ജി. ​നാ​യ​രെ ഫോ​മ അ​നു​മോ​ദി​ച്ചു
Wednesday, September 22, 2021 10:35 PM IST
ന്യൂ​യോ​ർ​ക്ക്: സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ഉ​ത്ത​മ മാ​തൃ​ക​യാ​കു​ന്ന വ​നി​ത​ക​ൾ​ക്കാ​യു​ള്ള കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ’ക​ല’​യു​ടെ പ്ര​ഥ​മ മ​ദ​ർ തെ​രേ​സ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​യാ​യ സി​നി​മാ സീ​രി​യ​ൽ താ​ര​വും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സീ​മ ജി. ​നാ​യ​രെ ഫോ​മാ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അ​നു​മോ​ദി​ച്ചു.

സാ​മൂ​ഹ്യ സേ​വ​ന​ത്തി​ന്‍റെ പാ​ത​യി​ൽ പു​തി​യ ക​ർ​മ്മ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന നി​ര​ത​ര​യാ​കാ​ൻ ഈ ​പു​ര​സ്കാ​രം സീ​മ​യെ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​രാ​യി തീ​ർ​ക്ക​ട്ടെ​യെ​ന്ന് ഫോ​മാ നി​ർ​വാ​ഹ​ക സ​മി​തി ആ​ശം​സി​ച്ചു. ഫോ​മാ​യു​ടെ കേ​ര​ള​ത്തി​ലെ കാ​രു​ണ്യ പ​ദ്ധ​തി​ക​ളി​ൽ അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സീ​മാ ജി. ​നാ​യ​ർ സ​ഹാ​യി​ച്ചി​രു​ന്നു.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ