മാസ്കോൺ ഓണാഘോഷം 18 ന്
Friday, September 17, 2021 10:15 AM IST
കണക്ടിക്കട്ട്: ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ​തേ​ൺ ക​ണ​ക്റ്റി​ക്ക​ട്ടി​ന്‍റെ (മാ​സ്കോ​ൺ) ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 18 നു (​ശ​നി​) രാ​വി​ലെ 11 മു​ത​ൽ ട്രം​ബു​ളി​ലു​ള്ള മാ​ഡി​സ​ൺ മി​ഡി​ൽ സ്‌​കൂ​ളി​ൽ ന​ട​ക്കും.

ഓ​ണ സ​ദ്യ​യും, മാ​വേ​ലി​യോ​ടോ​പ്പ​മു​ള്ള ഫോ​ട്ടോ സെ​ഷ​നും വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാഗമായിരിക്കും. പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ ബാ​ല്യ​കാ​ല​ത്തി​ലെ ഓ​ണ​സ്മ​ര​ണ​ക​ൾ​ക്ക് നി​റം പി​ടി​പ്പി​ക്കു​ന്ന, ഗം​ഭീ​ര പ​രി​പാ​ടി​ക​ളാ​ണ് ഓ​ണാ​ഘോ​ഷ സ​മി​തി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. എ​ക്കാ​ല​വും ഓ​ർ​ത്തു വ​യ്ക്കാ​വു​ന്ന​താ​യി​രി​ക്കും ഈ ​ഓ​ണാ​ഘോ​ഷ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അവകാശപ്പെട്ടു.

ആഘോഷ പരിപാടികളുടെ വിജയത്തിനായി ടി.പി. സു​ജ​ന​ൻ (പ്രസിഡന്‍റ്), ടി​ജോ ജോ​ഷ്, ശ്രീ​ജി​ത്ത് മ​മ്പ​റ​മ്പ​ത്ത്‌ (വൈസ് പ്രസിഡന്‍റുമാർ), ​ജ​യ ജി​ബി (സെക്രട്ടറി), സു​ധി ബാ​ല​ൻ (ട്രഷറർ), വീ​ണ ര​മേ​ശ് (ജോയിന്‍റ് സെക്രട്ടറി), പ്രി​ൻ​സ് ലാ​ൽ (ജോയിന്‍റ് ട്രഷറർ) എന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

ക​ലാ​പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത് സാം​സ്കാ​രി​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ര​ശ്മി പാ​റ​ക്ക​ലും അ​നി​ത നാ​യ​രു​മാ​ണ്. ഓ​ണ​സ​ദ്യ ഗം​ഭീ​ര​മാ​ക്കു​ന്ന​തി​നു വി​ൽ​സ​ൺ പൊ​ട്ട​ക്ക​ൽ, ജോ​ജി ജോ​സ​ഫ്, ഉ​ണ്ണി തോ​യ​ക്കാ​ട്ട്‌, ജോ​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഊ​ർ​ജി​ത​മാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു.

ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് മാ​ത്യു, സി​ബി കൈ​താ​ര​ത്ത്, സോ​ഫി​യ സ​ലിം, സു​ഷ നാ​യ​ർ, സു​രേ​ഷ് ജ​ഗ​ദീ​ശ്വ​ര​ൻ , ര​ഞ്ജി​ത്ത് സീ​ധ​ര​ൻ എ​ന്ന​വ​ർ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നും വി​ജ​യ​ത്തി​നു​മാ​യി സ​മി​തി​ക​ൾ​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്നു.

റിപ്പോർട്ട്: ടി. ഉണ്ണികൃഷ്ണൻ