ഫൊക്കാനാ അന്തർദേശിയ കണ്‍വെൻഷൻ ഫ്ലോറിഡ ഒർലാന്‍റോയിൽ 2022 ജൂലൈയിൽ‌
Saturday, July 31, 2021 10:57 AM IST
ഫ്ലോറിഡ : 2022 ജൂലൈ ഏഴു മുതല്‍ പത്തു വരെ ഓർലാന്‍റോയിലെ ഫ്ലോറിഡ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്‍റർ ഫൊക്കാന നേതാക്കൾ സന്ദർശിച്ചു കോൺട്രാക്ടിൽ ഒപ്പുവച്ചു. ഫ്ലോറിഡ യൂണിവേസ്ൽ സ്റുഡിയോയുടെ എൻട്രൻസിൽ തന്നെയുള്ള ഹിൽട്ടൺ ഗ്രൂപ്പിന്‍റെ ഡബിൾ ട്രീ ഹോട്ടൽ ആണ് കൺവെൻഷനുവേണ്ടി തെരഞ്ഞുടിത്തിട്ടുള്ളത്.

നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഒർലാന്‍റോ സിറ്റിയിലുള്ള ഹിൽട്ടൺ ഡബിൾ ട്രീ സ്യൂട്ട് തയാർ എടുത്തുകൊണ്ടിരിക്കുന്നു. അതിന് ഈ ഹോട്ടൽ സമുച്ചയം പര്യാപ്തമാണെന്ന് ഫൊക്കാന ഭാരവാഹികൾ വിലയിരുത്തി.

ഈ കൺവെൻഷൻ ഫൊക്കാന ചരിത്രത്തില്‍ അവിസ്മരണീമാക്കുവാൻ പരമാവധി ശ്രമിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അറിയിച്ചു.കൺവെൻഷനിൽ 5000 അധികം ആളുകൾ പങ്കെടുക്കുമെന്നാണ് വിശ്വാസം. ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വൻഷൻ ലോകം മുഴുവൻ പരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നിരവധി പദ്ധികള്‍ നാം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം പോകാനുണ്ട് . നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു ഒർലാന്‍റോ ഒരു പാതയൊരുക്കലാണ്.

അമേരിക്കയിലെയും കാനഡയിലെയും എല്ലാ മലയാളികളെയൂം ഈ പ്രവാസി കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രെടറി സജിമോൻ ആന്റണി പറഞ്ഞു. കൺവെൻഷനോട് അനുബന്ധിച്ചു ഫ്ലോറിഡ കാണുന്നതിനും , ക്രൂസിനുമെക്കയായി ഒരു വെക്കേഷൻ പാക്കേജ് തന്നെ ഉണ്ടായിരിക്കും. ഇപ്പോൾ തന്നെ വളരെ ചിട്ടയോടു കൂടി കൺവെൻഷന്റെ പ്രവർത്തനങ്ങൾക്ക് തുദക്കമിട്ടതായിട്രസ്റ്റീ ബോർഡ് ചെയർ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

കൺവൻഷന് നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങൾ ചെയ്തു വരുന്നതായി ചെയര്മാന് ചാക്കോ കുര്യൻ പ്രസ്താവിച്ചു.യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്ന ഒരു മഹോത്സവമാകും ഈ കണ്‍വെൻഷൻ എന്നു ട്രഷറർ സണ്ണി മറ്റമന അഭിപ്രായപ്പെട്ടു.

ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി,ട്രഷർ സണ്ണി മാറ്റമന , കൺവെൻഷൻ പേട്രൺ ഡോ . മാമ്മൻ സി. ജേക്കബ് , ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ ,എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷാഹി,ടെക്കനിക്കൽ കോർഡിനേറ്റർ പ്രവീൺ തോമസ്, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്,കൺവെൻഷൻ കോചെയർമാൻ ലിബി ഇടിക്കുള, ജോൺ കല്ലോലിക്കൽ, ഫ്ലോറിഡ ആർ വി പി കിഷോർ പീറ്റർ സി.പി.എ, വൈസ് പ്രസിഡന്റ് തോമസ് തോമസ്, മുൻ പ്രസിഡന്റ് കമാൻഡർ ജോർജ് കോര്ത് , ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി എം. പോത്തൻ, രാജീവ് കുമാരൻ എന്നിവർ ഹോട്ടൽ സമുച്ചയം സന്ദർശിച്ചു ഇഷ്‌ടപ്പെട്ടതിനു ശേഷമാണ് കോൺട്രാക്റ്റിൽ ഒപ്പുവെച്ചത്.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ