വിദേശികൾ പഠനശേഷം യുഎസിൽ തുടരുന്നതു തടയാനുള്ള ബിൽ അവതരിപ്പിച്ചു
Thursday, July 29, 2021 11:49 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: വി​​​​ദേ​​​​ശ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ​​​​ഠ​​​​ന​​​​ശേ​​​​ഷം യു​​​​എ​​​​സി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ബി​​​​ൽ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ൽ റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ അം​​​ഗ​​​ങ്ങ​​​ൾ വീ​​​​ണ്ടും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ ബി​​​​ൽ പാ​​​​സാ​​​​യി നി​​​​യ​​​​മ​​​​മാ​​​​യാ​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കും.

ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ പോ​​​​ൾ എ ​​​​ഗോ​​​​സ​​​​ർ, മൊ ​​​​ബ്രൂ​​​​ക്ക്സ്, ആ​​​​ൻ​​​​ഡ് ബിം​​​​ഗ്സ്, മാ​​​​റ്റ് ഗ​​​​യ്റ്റ്സ് എ​​​​ന്നി​​​​വ​​​​രാ​​​​ണു ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. കു​​​​ടി​​​​യേ​​​​റ്റ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​ക്കു ജോ​​​​ലി ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കു​​​​ന്ന ഓ​​​​പ്ഷ​​​​ണ​​​​ൽ പ്രാ​​​​ക്ടീ​​​​സിം​​​​ഗ് ട്രെ​​​​യി​​​​നിം​​​​ഗ് (ഒ​​​​പി​​​​ടി) പ​​​​ദ്ധ​​​​തി ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യ​​​​ണ​​​മെ​​​​ന്നാ​​​​ണു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.

ത​​​​ദ്ദേ​​​​ശ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു പ​​​​ക​​​​രം കു​​​​റ​​​​ഞ്ഞ​​ വേ​​​​ത​​​​ന​​​​ത്തി​​​​ൽ കു​​​​ടി​​​​യേ​​​​റ്റ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു ജോ​​​​ലി ന​​​​ൽ​​​​കാ​​​​ൻ വ്യ​​​​വ​​​​സ്ഥ ന​​​​ൽ​​​​കു​​​​ന്ന​​​താ​​​ണ്​ ഒ​​​​പി​​​​ടി പ​​​​ദ്ധ​​​​തി. ഒ​​​പി​​​ടി ത​​​​ദ്ദേ​​​​ശ തൊ​​​​ഴി​​​​ലാ​​​​ളി​ വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നു ഗോ​​​​സ​​​​ർ പു​​​തി​​​യ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ത​​​​ദ്ദേ​​​​ശ നൈ​​​​പു​​​​ണ്യ തൊ​​​​ഴി​​​​ലാ​​​​ളി ക്ഷേ​​​​മ ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​വേ പ​​​​റ​​​​ഞ്ഞു. ഒ​​​​പി​​​​ടി പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 80,000 ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. ഒ​​​​പി​​​​ടി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ബി​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി​​​​ക്കു ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മു​​​​ള്ള ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലും സെ​​​​ന​​​​റ്റി​​​​ലും പാ​​​​സാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ല.

ഒ​​​​പി​​​​ടി പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം ബി​​​​രു​​​​ദ​​​​ത്തി​​​​നു​​​ശേ​​​​ഷം ഒ​​​​രു​​​​ല​​​​ക്ഷ​​​​ത്തോ​​​​ളം വി​​​​ദേ​​​​ശ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​ക്കു മൂ​​​​ന്നു വ​​​​ർ​​​​ഷം യു​​​​എ​​​​സി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​ള്ള എ​​​​ച്ച്-1 ബി ​​​​വീ​​​​സ ല​​​​ഭി​​​​ച്ചെ​​​​ന്നും ബി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​വേ ഗോ​​​​സ​​​​ർ പ​​​​റ​​​​ഞ്ഞു.