ഷിക്കാഗോയിൽ വന്പൻ ഓഫർ;വാക്‌സിനേറ്റ് ചെയ്യുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ ലോട്ടറിയും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും
Friday, June 18, 2021 6:58 PM IST
ഇല്ലിനോയ്‌സ്: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേറ്റ് ചെയ്ത മുതിര്‍ന്നവര്‍ക്ക് 10 മില്യണ്‍ ലോട്ടറിയും 12 നും 17 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുമെന്ന് ഇല്ലിനോയ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ ജൂണ്‍ 17നു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്‍റ് ഏജന്‍സി ഫെസിലിറ്റികളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്കാണ് ലോട്ടറിയും സ്‌കോളര്‍ഷിപ്പിനും അര്‍ഹത ലഭിക്കുക.
ജൂലൈ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ആദ്യ നറുക്കെടുപ്പ് ജൂലൈ 8നാണ് സമ്മാനാര്‍ഹര്‍ക്ക് ഒരു മില്യണ്‍ ഡോളറും മൂന്നു വിദ്യാര്‍ഥികള്‍ക്ക് 150,000 ഡോളര്‍ സ്‌കോളര്‍ഷിപ്പും ലഭിക്കും.

ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 16 വരെ വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഭാഗ്യവാന്മാര്‍ക്ക് 100,000 ഡോളര്‍ വീതം സമ്മാനം ലഭിക്കും. ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 16 നാണ്. ഒരു മില്യണ്‍ ഡോളര്‍ സമ്മാനം രണ്ടു പേര്‍ക്ക് ലഭിക്കും. 16 വിദ്യാര്‍ഥികള്‍ക്ക് 150,000 ഡോളര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

ഇല്ലിനോയ് സംസ്ഥാനം നാല്‍പതുപേര്‍ക്ക് കാഷ് പ്രൈസ് നല്‍കുന്നതിന് 4000000 ഡോളര്‍ മാറ്റിവച്ചിട്ടുണ്ട്.

ഒരു ഡോസെങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമേ ഭാഗ്യകുറിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുക എന്നും ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ