ഡോ. ​ജേ​ക്ക​ബ് തോ​മ​സി​ന് മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ പി​ന്തു​ണ
Thursday, June 10, 2021 10:34 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ 2022-24 കാ​ല​യ​ള​വി​ൽ സം​ഘ​ട​ന​യെ വി​ജ​യ​ക​ര​മാ​യി ന​യി​ക്കു​വാ​ൻ ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന ഡോ. ​ജേ​ക്ക​ബ് തോ​മ​സി​ന് മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ന്യൂ​യോ​ർ​ക്കി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ.

ഫോ​മ​യു​ടെ രൂ​പീ​ക​ര​ണ നാ​ളു​ക​ൾ മു​ത​ൽ ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ട​ന​വ​ധി ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യും എ​ല്ലാം ത​ന്നെ വ​ള​രെ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കു​വാ​ൻ ഡോ. ​ജേ​ക്ക​ബ് തോ​മ​സി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വും പ്രാ​ഗ​ത്ഭ്യ​വും ഫോ​മ എ​ന്ന ക​രു​ത്തു​റ്റ സം​ഘ​ട​ന​യെ മു​ന്നോ​ട്ടു ന​യി​ക്കു​വാ​ൻ വ​ള​രെ​യേ​റെ സ​ഹാ​യി​ക്കു​മെ​ന്ന് മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​സും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും ഒ​രേ സ്വ​ര​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: സ​ജി എ​ബ്ര​ഹാം