നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പ്രഥമ സാരഥികള്‍
Friday, November 27, 2020 11:48 AM IST
അര്‍ക്കന്‍സാസ് : കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് രൂപീകൃതമായ നന്മ എന്ന നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്റെ ആദ്യ ഭരണസമിതി നിലവില്‍ വന്നു.

പ്രസിഡന്റ്- സേതുനായര്‍, വൈസ് പ്രസിഡന്‍റ്- ശിഖ സുനിത്, സെക്രട്ടറി ഹരി ജയചന്ദ്രന്‍, ഖജാന്‍ജി -അലന്‍ പൗലോസ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ - സീനു ജേക്കബ്, കള്‍ച്ചറല്‍ കമ്മിറ്റി അംഗങ്ങളായി നിതിന്‍ സനല്‍കുമാര്‍, അപര്‍ണ അദിത്, ദിവ്യ മെല്‍വിന്‍, അജീഷ് ജോണ്‍, ഗോപീകൃഷ്ണന്‍ ഗോപകുമാര്‍ എന്നിവര്‍ക്കൊപ്പം മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സുജിത് നായര്‍, അരുണ്‍ ഗംഗാധരന്‍ നായര്‍, ഷൈജു വില്‍സണ്‍ എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടു.

പുതിയ സാരഥികള്‍ താങ്ക്‌സ് ഗിവിംഗിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി "മഴവില്ല്' എന്ന പേരില്‍ ചിത്രരചനാ മത്സരവും, അതോടൊപ്പം "തണല്‍' എന്ന ആശയത്തില്‍ പാവപ്പെട്ടവരെ സഹായിക്കുവാനായി ഫുഡ് ഡ്രൈവും നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം