വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ടെകസസ് പ്രൊവിൻസിന് പുതു നേതൃത്വം
Thursday, September 17, 2020 10:25 PM IST
ടെക്സസ്: വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ടെക്സസ് പ്രൊവിൻസിന്‍റെ 2020-21 വർഷത്തെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. സെപ്റ്റംബർ 13ന് സൂം പ്ലാറ്റ്ഫോമിൽ കൂടിയ ജനറൽ ബോഡിമീറ്റിംഗിലാണ് പുതി ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുൻ പ്രസിഡന്‍റ് ജോണ്‍സണ്‍ തലച്ചെല്ലൂരിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അദേഹം എല്ലാവർക്കും ഹാർദവമായ സ്വാഗതം ആശംസിച്ചു.

ഗ്ലോബൽ പ്രസിഡന്‍റ് ഗോപാലപിള്ള ഗ്ലോബൽ തലത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. അമേരിക്ക റീജണൽ ചെയർമാൻ ഫിലിപ്പ് തോമസ് നോർത്ത് ടെകസസ് പ്രൊവിൻസും ഡാളസ് പ്രൊവിൻസും സംയുക്തമായി ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രകീർത്തിച്ചു. പുനലൂർ താലൂക്ക് ഹോസ്പിറ്റലിന് 25 ടെലിവിശൻ സംഭാവന ചെയ്തു. കോവിഡ് മൂലം ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ട് അനുഭവിച്ച മലയാളികളെ എയർടിക്കറ്റ് കൊടുത്തു സഹായിച്ചു. നോർത്ത് ടെകസസ് പ്രൊവിൻസ് ചെയർമാൻ സാബു ബേബി ഇന്ത്യയിൽ നിന്ന് പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചു. സെക്രട്ടറി സുകു വർഗീസ് പ്രവർത്തനറിപ്പോർട്ടും ട്രഷറർ ശാന്താ പിള്ള ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. സുകു വർഗീസിന്‍റെ നന്ദി പ്രകാശനത്തോടു കൂടി യോഗം സമാപിച്ചു.

ഭാരവാഹികളായി സാബു ബേബി(ചെയർമാൻ), ആൻസി തലച്ചെല്ലൂർ(വൈസ് ചെയർപേഴ്സണ്‍), ടി.പി. മാത്യു(പ്രസിഡന്‍റ്), അജയകുമാർ ദിവാകരൻ(വൈസ് പ്രസിഡന്‍റ്), സുകു വർഗീസ്(സെക്രട്ടറി), ഷീബ മത്തായി(ജോയിന്‍റ് സെക്രട്ടറി), സിറിൾ ചെറിയാൻ(ട്രഷറർ), ആൻസി ജോസഫ്(വിമൻസ് ഫോറം ചെയർപേഴ്സൽ), ജോസഫ് മാത്യു(യൂത്ത് ഫോറം പ്രസിഡന്‍റ്), മെറീന ചെറിയാൻ, തോമസ് കോട്ടടിയിൽ, മാത്യു പി. ഡാനിയേൽ, തോമസ് പെരിഞ്ചരിമണ്ണിൽ(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: എബ്രഹാം തോമസ്