ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
Saturday, July 4, 2020 12:06 PM IST
ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ വികാരിയായിരുന്ന ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ 37 വര്‍ഷമായി ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരിയായി സേവനം ചെയ്തിട്ടുള്ള ഡാനിയേല്‍ അച്ചന്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ നല്ലൊരു അഭ്യുദയകാംക്ഷിയായിരുന്നു. അസോസിയേഷന്‍ വര്‍ഷംതോറും നടത്തിവരുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളില്‍ അച്ചന്‍ സഹകരിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. അതുപോലെ തന്നെ തന്റെ ഇടവക ജനങ്ങളുടെ പ്രോഗ്രാമുകളും സാന്നിധ്യവും അച്ചന്‍ ഉറപ്പുവരുത്താറുണ്ടായിരുന്നു. തന്റെ സ്‌നേഹസമ്പന്നമായ ഇടപെടലുകളും പെരുമാറ്റവുംകൊണ്ട് ഷിക്കാഗോയിലെ മലയാളികളുടെ ഇടയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഡാനിയേല്‍ അച്ചന്‍.

അച്ചന്റെ നിര്യാണത്തില്‍ ദുഖാര്‍ത്തരായ കുടുംബാംഗങ്ങളോടും ഇടവക ജനങ്ങളോടുമുള്ള അനുശോചനം ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോഷി വള്ളിക്കളം, ജിതേഷ് ചുങ്കത്ത്, ബാബു മാത്യു, സാബു കട്ടപ്പുറം, ഷാബു മാത്യു എന്നിവരും മറ്റ് ബോര്‍ഡ് അംഗങ്ങളും അറിയിക്കുന്നു.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം