നോൺ ഇമിഗ്രേഷൻ വിഷയങ്ങളിൽ ഫോമാ ലൈഫ് വെബിനാർ മേയ് 30ന്
Saturday, May 30, 2020 11:01 AM IST
നോൺ ഇമിഗ്രേന്‍റ് വീസക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഫോമയുടെ സബ്കമ്മിറ്റി ആയ ഫോമാ ലൈഫ് ഇമിഗ്രേഷൻ വിഷയങ്ങളെ സംബന്ധിച്ച് ഒരു വെബിനാർ മേയ് 30 നു (ശനി) സംഘടിപ്പിക്കുന്നു.

അമേരിക്കയിലെ പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി ആയ സ്റ്റെഫാനി സ്‌കാർബോറോ ആണ് യോഗത്തിൽ പങ്കെടുത്ത് സംശയങ്ങൾക്ക് മറുപടി നൽകുന്നത്.

അമേരിക്കയിലെ നിരവധി കമ്പനികളിൽ ജോലി ചെയ്യുകയും ഇവിടുത്തെ മുഖ്യധാരാ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ നിരവധി സംഭാവനകൾ നൽകുകയും ചെയ്യുന്ന ഒരു വിഭാഗം ആൾക്കാരാണ് നോൺ ഇമിഗ്രന്‍റ് വീസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ. ഇത്തരം വീസയിൽ ജോലി ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങങൾ മറ്റ് ഇതര സംഘടനകളുമായി ചേർന്നുനിന്നു കൊണ്ട് അനുകൂലമായ നടപടികൾ അമേരിക്കയിലെ ഭരണ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരമൊരു കമ്മിറ്റി ആവിഷ്കരിച്ചത്.


ഇതുവരെ നിരവധി പ്രവർത്തനങ്ങങൾ ചെയ്തിട്ടുള്ള ഈ കമ്മിറ്റി ഇപ്പോൾ കൊറോണ വ്യാപനം മൂലം കഷ്ടതകൾ അനുഭവിക്കുന്ന നോൺ ഇമിഗ്രന്‍റ് വീസയിൽ ജോലി ചെയ്യുന്നവർക്കു വേണ്ടിയാണ് ഈ മീറ്റിംഗ് സംഘടിപ്പിക്കുന്നത്. ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ലൈഫ് കമ്മിറ്റി അംഗങ്ങളും വെബിനാറിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: ഇടിക്കുള ജോസഫ്