വി​ൻ​സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം "പൂ​ത്തു​മ്പി' സെ​പ്റ്റം​ബ​ർ ആ​റി​ന്
Thursday, August 14, 2025 11:45 AM IST
അ​ല​ൻ ചെ​ന്നി​ത്ത​ല
വി​ൻ​സ​ർ: വി​ൻ​സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം "പൂ​ത്തു​മ്പി' സെ​പ്റ്റം​ബ​ർ ആ​റി​ന് വി​ൻ​സ​ർ ഡ​ബ്ല്യു​എ​ഫ്സി​യു സെ​ന്‍റ​റി​ൽ ന​ട​ക്കും. ഓ​ണാ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ്ര​ശ​സ്ത സി​നി​മാ താ​ര​വും ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ജേ​താ​വു​മാ​യ ദി​വ്യ ഉ​ണ്ണി, സി​നി​മാ താ​ര​മാ​യ ആ​ശ ജ​യ​റാം എ​ന്നി​വ​രും രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും.

ഓ​ണ​സ​ദ്യ​യോ​ടൊ​പ്പം ദി​വ്യ ഉ​ണ്ണി അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​രൂ​പ​ങ്ങ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​രും. ക​ല​യും സം​ഗീ​ത​വും നി​റ​ഞ്ഞ വേ​ദി​യി​ൽ ആ​ശാ​ൻ ശ്രീ​കാ​ന്ത് സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വാ​ദ്യ​വേ​ദി​യു​ടെ ചെ​ണ്ട​മേ​ള​വും വി​ൻ​സ​റി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.


മ​ല​യാ​ളി​യു​ടെ ഐ​ക്യ​വും ഓ​ണ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഈ ​ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്കു എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​ൻ​സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
">