അ​ജാ​ക്സ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി‌​യി​ൽ പെ​രു​ന്നാ​ൾ
Saturday, August 16, 2025 4:59 PM IST
ടൊ​റോ​ന്‍റോ: അ​ജാ​ക്സ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ൾ ശ​നി, ഞാ‌​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യ ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് ഗാ​ന​ശ​ശ്രൂ​ഷ​യും വ​ച​നപ്ര​ഘോ​ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ത​മ്പാ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന​യും അ​തി​നു​ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദി​ക്ഷ​ണ​വും ആ​ശി​ർ​വാ​ദ​വും തു​ട​ർ​ന്ന് നേ​ർ​ച്ച വി​ള​മ്പോ​ട് കൂ​ടി പെ​രു​ന്നാ​ൾ സ​മാ​പി​ക്കു​ന്ന​തു​മാ​ണ്.


എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​മാ​ത്യു തോ​മ​സ് അ​റി​യി​ച്ചു.
">