ഏ​ലി​യാ​മ്മ തോ​മ​സ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു
Saturday, August 16, 2025 3:30 PM IST
ബോ​സി ചാ​ണ്ട​പ്പി​ള്ള
ഫി​ല​ഡ​ൽ​ഫി​യ: കീ​ഴ്‌​വാ​യ്പ്പു​ർ ക​രോ​ട്ട് ബ​ഥേ​ലി​ൽ പ​രേ​ത​നാ​യ കു​ര്യ​ൻ തോ​മ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ തോ​മ​സ്(ചി​ന്ന​മ്മ - 93) ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു. കീ​ഴ്‌​വാ​യ്പ്പു​ർ താ​ഴ​ത്തേ​ട​ത്ത് പ​രേ​ത​രാ​യ സി.​വി. വ​റു​ഗീ​സി​ന്‍റെ​യും സോ​സ​മ്മ വ​റു​ഗീ​സി​ന്‍റെ​യും മ​ക​ളാ​ണ്.

2001 മാ​ർ​ച്ചി​ലാ​ണ് ഏ​ലി​യാ​മ്മ തോ​മ​സ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. പെ​ന്തെ​ക്കോ​സ്ത​ൽ ച​ർ​ച്ച് ഓ​ഫ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ അം​ഗ​മാ​ണ്.

മ​ക്ക​ൾ: മോ​ളി സാ​റാ ചാ​ക്കോ, സൂ​സ​ൻ എ​ബ്ര​ഹാം (മി​നു), എ​ലി​സ​ബ​ത്ത് കു​ര്യ​ൻ (മോ​ജി). മ​രു​മ​ക്ക​ൾ: കെ.​സി. ചാ​ക്കോ (ത​മ്പി), തോ​മ​സ് എ​ബ്ര​ഹാം (ബി​നോ​യ്), സ്റ്റീ​വ​ൻ എ​ബ്ര​ഹാം.


പൊ​തു​ദ​ർ​ശ​ന​വും സം​സ്‌​കാ​ര​വും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 12:30 വ​രെ പെ​ന്ത​ക്കോ​സ്ത് ച​ർ​ച്ച് ഓ​ഫ് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കും. (Pentecostal Church of Philadelphia , 7101 Pennway St, Philadelphia, PA 19111).

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഫോ​റ​സ്റ്റ് ഹി​ൽ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും (Forest Hills Cemetery, 3573 Pine Road, Huntingdon Valley, PA 19006).
">