എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് ഇ​ൻ പെ​ൻ​സി​ൽ​വേ​നി​യ​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Saturday, January 18, 2020 9:30 PM IST
ഫി​ല​ഡ​ൽ​ഫി​യ: മു​പ്പ​ത്തി​മൂ​ന്നാ​മ​ത് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് ഇ​ൻ പെ​ൻ​സി​ൽ​വേ​നി​യ​യു​ടെ (ഇ​എ​ഫ്ഐ​സി​പി) 2019-ലെ ​ക്രി​സ്മ​സ് ആ​ഘോ​ഷം വ​ള​രെ വി​പു​ല​മാ​യി നോ​ർ​ത്ത് ഈ​സ്റ്റി​ലു​ള്ള ജോ​ർ​ജ് വാ​ഷിം​ഗ്ട​ണ്‍ ഹൈ​സ്കൂ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഇ​എ​ഫ്ഐ​സി​പി​യി​ലെ 20 ദേ​വാ​ല​യ​ങ്ങ​ളി​ലെ അ​ച്ച·ാ​രും സ​ഭാ ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ ച​ട​ങ്ങി​ൽ സ​ക്ക​റി​യാ മോ​ർ നി​ക്ക​ളാ​വോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. സ്റ്റേ​റ്റ് സെ​ന​റ്റ​ർ ജോ​ണ്‍ സ​ബ​റ്റീ​ന ക്രി​സ്തു​മ​സ് ആ​ശം​സ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

വി​വി​ധ സ​ഭ​ക​ളി​ലെ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ രാ​വു​ക​ൾ​ക്ക് നി​റം​പ​ക​ർ​ന്നു. അ​ന്നേ​ദി​വ​സം ത​ന്നെ ചാ​രി​റ്റി റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ ന​റു​ക്കെ​ടു​പ്പും സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു. സു​വ​നീ​ർ റി​ലീ​സും ആ ​ദി​വ​സം ന​ട​ത്തു​ക​യു​ണ്ടാ​യി. ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് സ​ന്പ​ന്ന​മാ​യി​രു​ന്നു 2019-ലെ ​ക്രി​സ്മ​സ് ആ​ഘോ​ഷം .



റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം​