അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് സ്പൗ​സ് വീ​സ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം; ഇ​ട​പെ​ടു​മെ​ന്ന് മേ​യ​ർ ബേ​ബി പെ​രേ​പാ​ട​ൻ
Saturday, February 1, 2025 12:40 PM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ വ​ന്ന​തി​നു​ശേ​ഷം കു​ടും​ബ​ത്തെ നാ​ട്ടി​ൽ നി​ന്നും കൊ​ണ്ടു​വ​രാ​നാ​യി കാ​ത്തി​രി​ക്കു​ന്ന ധാ​രാ​ളം ആ​ളു​ക​ളു​ണ്ട്. വാ​ർ​ഷി​ക വ​രു​മാ​നം 30,000 യൂ​റോ​യ്ക്ക് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​ക.

എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ വാ​ർ​ഷി​ക വ​രു​മാ​നം ഉ​ണ്ടാ​യി​ട്ടും വീ​സ​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വീ​സ ല​ഭി​ക്കാ​ത്ത​വ​ർ നി​ര​വ​ധി​യാ​ണ്. ഡ​ൽ​ഹി​യി​ലു​ള്ള ഐ​റി​ഷ് എം​ബ​സി​യി​ൽ വീ​സ​യ്ക്ക് അ​പേ​ക്ഷി​ച്ചു കു​ട്ടി​ക​ളെ​യും കു​ടും​ബ​ത്തെ​യും കൂ​ടെ കൂ​ട്ടാ​ൻ കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി മ​ല​യാ​ളി​ക​ൾ അ​യ​ർ​ല​ൻ​ഡി​ലു​ണ്ട്.

ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം തേ​ടാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ളി​യാ​യ ഡ​ബ്ലി​ൻ സൗ​ത്ത് കൗ​ണ്ടി കൗ​ൺ​സി​ൽ മേ​യ​ർ ബേ​ബി പെ​രേ​പ്പാ​ട​ൻ, ജ​സ്റ്റി​സ് മി​നി​സ്റ്റ​ർ ജിം ​ഒ കാ​ല​ഗ​ൻ ജൂ​ണി​യ​ർ ജ​സ്റ്റി​സ് മി​നി​സ്റ്റ​ർ കോ​ളം ബ്രോ​ഫി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഐ​റി​ഷ് എം​ബ​സി​യി​ൽ അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​പേ​ക്ഷ​ക​രു​ടെ പേ​രും ഐ​ആ​ർ​എ​ൽ ന​മ്പ​റും പാ​സ്പോ​ർ​ട്ട് ന​മ്പ​റും താ​ഴെ കാ​ണു​ന്ന മെ​യി​ലി​ലേ​ക്ക് എ​ത്ര​യും വേ​ഗം അ​റി​യി​ക്ക​ണ​മെ​ന്ന് മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു.

വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കേ​ണ്ട ഇ​മെ​യി​ൽ വി​ലാ​സം: [email protected]