നോ​ർ​ക്ക ട്രി​പ്പി​ൾ വി​ൻ ട്രെ​യി​നി: 16 പേ​രെ ജ​ർ​മ​നി​യി​ലേ​ക്ക് തെര​ഞ്ഞെ​ടു​ത്തു
Saturday, February 1, 2025 11:32 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ല​സ്ടു​വി​നു ശേ​ഷം ജ​ർ​മ​നി​യി​ൽ സ്റ്റൈ​പ്പ​ന്‍റോ​ടെ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നും തു​ട​ർ​ന്നു ജോ​ലി​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്ന നോ​ർ​ക്ക​യു​ടെ ട്രി​പ്പി​ൾ വി​ൻ ട്രെ​യി​നി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി 16 വി​ദ്യാ​ർ​ഥി​ക​ളെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ലൗ​സി​റ്റ് കാ​ൾ​തീം അ​ധി​കൃ​ത​ർ തെ​ര​ഞ്ഞെ​ടു​ത്തു.


വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യെ​ന്നും ജ​ർ​മ​ൻ സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നോ​ർ​ക്ക സെ​ന്‍റ​റി​ലെ​ത്തി​യ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ലൗ​സി​റ്റ കാ​ൾ​തീം പ്ര​തി​നി​ധി​സം​ഘം നോ​ർ​ക്ക റൂ​ട്ട്സ് സി​ഇ​ഒ അ​ജി​ത് കോ​ള​ശേ​രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.