ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് വാ​ട്ട​ർ​ഫോ​ർ​ഡ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു
Friday, January 31, 2025 3:30 PM IST
റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​മ്പി​ൽ
വാ​ട്ട​ർ​ഫോ​ർ​ഡ്: ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് വാ​ട്ട​ർ​ഫോ​ർ​ഡ് സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും വാ​ട്ട​ർ​ഫോ​ർ​ഡ് വാ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് വ​ർ​ണാ​ഭ​മാ​യി സം​ഘ​ടി​പ്പി​ച്ചു.

വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് കെ. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വാ​ട്ട​ർ​ഫോ​ർ​ഡ് ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ഡം വൈ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​മോ​ൺ ക്വി​ൽ​ന​ൻ, ജിം ​ഡാ​ർ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സെ​ബി​ൻ ജോ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് പ്രഡി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റ​ർ മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ, ഗ്രേ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി.



നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചു​ള്ള ക​ള​റിംഗ്, ഡ്രോ​യിം​ഗ്, പെ​യിന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ വ​ള​രെ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ക്കു​ക​യും വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കു​ക​യും ചെ​യ്തു.

എ​ഞ്ച​ൽ ബീ​റ്റ്‌​സിന്‍റെ ​ഗാ​ന​മേ​ള​യും ഒ​ഐ​സി​സി കു​ടു​ബാംഗങ്ങ​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും എ​ലൈ​റ്റ് കാ​റ്റ​റേ​ഴ്സ് ആ​ൻ​ഡ് ഇ​വെ​ന്‍റ​സി​ന്‍റെ സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണ​വും എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ചു.



ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് വൈ​സ് പ്ര​സി​ഡന്‍റ് ജോ​ർ​ജ്കു​ട്ടി പു​ന്ന​മ​ട കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി യോ​ഗം അ​വ​സാ​നി​ച്ചു.