മ​ദ​ർ കൊ​റോ​ദ മ​ഞ്ഞാ​നി ഇ​റ്റ​ലി​യി​ൽ അ​ന്ത​രി​ച്ചു
Friday, January 31, 2025 11:04 AM IST
ലൂ​ഗോ: തി​രു​വ​ന​ന്ത​പു​രം ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് (ഡി​എ​സ്എ​ഫ്എ​സ്) സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ കൊ​റോ​ദ മ​ഞ്ഞാ​നി(86) ഇ​റ്റ​ലി​യി​ലെ ലൂ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ഇ​റ്റ​ലി​യി​ൽ.

സ​ന്ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ്യ​കാ​ല മി​ഷ​ണ​റി​യാ​യി​രു​ന്ന മ​ദ​ർ 1975ൽ ​തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് ത​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യും ച​ങ്ങ​നാ​ശേ​രി​യി​ലെ മാ​മ്മൂ​ട് ഇ​ട​വ​ക​യി​ലു​ള്ള മ​ദ​ർ അ​ന്നാ കോ​ൺ​വ​ന്‍റി​ൽ 18 വ​ർ​ഷം സേ​വ​നം അ​നു​ഷ്ഠി​ച്ചു കൊ​ണ്ട് ഇ​ന്ത്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ക​യും ചെ​യ്തു.


തു​ട​ർ​ന്ന് സ​ന്ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ ആ​സ്ഥാ​നം ബം​ഗ​ളൂ​രി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച് ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു. 2003-ൽ ​സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തു​വ​രെ ഇ​ന്ത്യ​യി​ലെ ഡെ​ലി​ഗേ​റ്റ് സു​പ്പീ​രി​യ​ർ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.