ഡബ്ലിൻ: അയർലൻഡിൽ ആഞ്ഞുവീശിയ എയോവിൻ കൊടുങ്കാറ്റിൽ ഒരാൾ മരിച്ചു. ഡോനിഗലിൽ കാറിനു മുകളിൽ മരം വീണാണ് യുവാവ് മരിച്ചത്.
വെള്ളിയാഴ്ച ജോലി സ്ഥലത്തുനിന്നും വീട്ടിലേക്കു മടങ്ങും വഴിയായിരുന്നു അപകടം. അറുപതു വർഷത്തിനിടെ ഉണ്ടായതിൽ വച്ചേറ്റവും ശക്തമായ കൊടുങ്കാറ്റാണ് വീശിയടിച്ചത്.
രാജ്യത്തു വൈദുതി, ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ തകരാറിലായി. ഒരുലക്ഷത്തിലേറെ കുടുംബങ്ങൾക്ക് ജലവിതരണം തടസപ്പെട്ടു.