ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​മ്പി​ൽ ഗാ​ന​മാ​ല​പി​ച്ച് റോ​മി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ
Wednesday, December 4, 2024 4:40 PM IST
ജെ​ജി മാ​ന്നാ​ർ
വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക സ​ർ​വ​മ​ത​സ​മ്മേ​ള​ന​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​മ്പി​ൽ ഗാ​ന​മാ​ല​പി​ച്ച് റോ​മി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ. ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യ​സ്ത​രും വി​വി​ധ മ​ത​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത ഫ്രാ​ൻ​സി​സ് മാർപാ​പ്പ​യു​മാ​യി​ട്ടു​ള്ള പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് കു​ട്ടി​ക​ൾ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തിന്‍റെ​യും സ​ന്ദേ​ശം വി​ളി​ച്ചോ​തു​ന്ന ഗാ​നം ആ​ല​പി​ച്ച​ത്.

ശ്രീ​നാ​രാ​യ​ണ​ ഗു​രു​വി​ന്‍റെ അ​ദ്വൈ​ത ദ​ർ​ശ​ന​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി എ​ഴു​തി​യ ഗാ​നം ഏ​റെ സ​ന്തോ​ഷ​ത്തോ​ടു​കൂ​ടി​യാ​ണ് മാ​ർ​പാ​പ്പ ശ്ര​വി​ച്ച​ത്. ഗാ​ന​ത്തി​ന്‍റെ ഇ​റ്റാ​ലി​യ​ൻ പ​രി​ഭാ​ഷ മാർപാ​പ്പ​യ്ക്ക് ന​ൽ​കി​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ ആ​ത്മീ​യ​ത​യു​ടെ​യും വി​ശ്വ സം​സ്കാ​ര​ത്തി​ന്‍റെ​യും ചൈ​ത​ന്യം പേ​റു​ന്ന സ​ന്ദേ​ശം കു​ട്ടി​ക​ൾ ന​ന്നാ​യി ആ​ല​പി​ച്ചു​വെ​ന്ന് മാർപാ​പ്പ അ​വ​രെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക് മാർപാ​പ്പ ജ​പ​മാ​ല ന​ൽകു​ക​യും ആ​ശീ​ർ​വ​ദി​ക്കു​ക​യും ചെ​യ്തു.​




ജോ​ഷ്ന, ജോ​യ​ൽ, സി​ൻ​ഡ്ര​ല്ല, ക​മീ​ല, എ​മി​ലി​യ,ബി​ൽ​ഗീ​സ്, ബെ​ൽ​ഗ്രേ​ൻ സ്,​ഡി​വി​ന, കാ​ത​റി​ൻ എ​ന്നി​വ​രാ​ണ് പാ​ട്ടു​ക​ൾ പാ​ടി​യ​ത്. വ​രി​ക​ൾ ര​ചി​ച്ച​ത് ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ മ​ല​യാ​ളി​ക​ളു​ടെ നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​റാ​യ ഫാ​. പോ​ൾ​ സ​ണ്ണി​യും സം​ഗീ​തം ന​ൽ​കി​യ​ത് അ​ല​ക്സ് ആ​ന്‍റ​ണി​യു​മാ​ണ്.

ശ്രീ​നാ​രാ​യ​ണ ​ഗു​രു​ദേ​വ​ൻ മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​നം ന​ട​ത്തി​യ​തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ത്തി​ക്കാ​നി​ൽ വ​ച്ച് മാ​ർ​പാ​പ്പ​യു​ടെ ആ​ശി​ർ​വാ​ദ​ത്തി​ൽ ന​ട​ത്തു​ക​യു​ണ്ടാ​യി.