ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ഫാ​മി​ലി ദൈ​വ​ശാ​സ്ത്ര ക്വി​സ് ശ്ര​ദ്ധേ​യ​മാ​യി
Tuesday, December 3, 2024 3:00 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ര​ണ്ടാം പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ച​രി​ച്ച ദൈ​വ​ശാ​സ്ത്ര വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ ദൈ​വ​ശാ​സ്ത്രം കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ പ​ഠി​പ്പി​ക്കു​വാ​നും സ​ഭ​യു​ടെ ദൈ​വ​ശാ​സ്ത്ര​ത്തെ​പ്പ​റ്റി​യു​ള്ള ധാ​ര​ണ​ക​ൾ കൂ​ടു​ത​ൽ ബ​ല​പ്പെ​ടു​ത്തു​വാ​നും വേ​ണ്ടി ന​ട​ത്തി​യ ദൈ​വ​ശാ​സ്ത്ര ക്വി​സ് മ​ത്സ​രം "ഉ​ർ​ഹാ 2024' ശ്ര​ദ്ധേ​യ​മാ​യി.

മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ 3000 പൗ​ണ്ടും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ഹേവാ​ർ​ഡ്‌​സ് ഹീ​ത്ത് ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് മി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ജോ​മോ​ൻ ജോ​ൺ, ബി​ബി​ത കെ. ​ബേ​ബി ദ​മ്പ​തി​ക​ളു​ടെ നൂ​റൊ​ക്ക​രി കു​ടും​ബ ടീം ക​ര​സ്ഥ​മാ​ക്കി.



ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ആ​രാ​ധ​ന ക്ര​മ വ​ർ​ഷ ക്വി​സ് മ​ത്സ​ര​ത്തി​ലും ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത് ഇ​വ​രാ​ണ്. ര​ണ്ടാം സ​മ്മാ​ന​മാ​യ 2000 പൗ​ണ്ടും ട്രോ​ഫി​യും മാ​ഞ്ച​സ്റ്റ​ർ ഹോ​ളി ഫാ​മി​ൽ മി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ എ​ബി​ൻ ടി.ജെ, അ​നീ​റ്റ ജോ​സ​ഫ് എ​ന്നീ ദ​മ്പ​തി​ക​ളു​ടെ തൊ​മ്മി​താ​ഴെ കു​ടും​ബ ടീം കരസ്ഥമാക്കി.

മൂ​ന്നാം സ​മ്മാ​ന​മാ​യ 1000 പൗ​ണ്ടും ട്രോ​ഫി​യും എ​ഡി​ൻ​ബ​റോ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ആ​ൻ​ഡ് സെ​ന്‍റ് ആ​ന്‍റ​ണി മി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ സാ​ബു ജോ​സ​ഫ്, ഷി​നി സാ​ബു, റോ​ൺ മാ​ത്യു സാ​ബു എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന പു​ളി​ക്ക​ക്കു​ന്നേ​ൽ കു​ടും​ബ ടീ​മും ക​ര​സ്ഥ​മാ​ക്കി.



ലി​വ​ർ​പൂ​ൾ ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് പീ​സ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​ട​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 40 കു​ടും​ബ​ങ്ങ​ൾ ആ​ണ് ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ത്.

ഇ​തി​ൽ നി​ന്നും യോ​ഗ്യ​ത നേ​ടി​യ ആ​റ് കു​ടും​ബ​ങ്ങ​ൾ ആ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ മ​ത്സ​രി​ച്ച​ത്. റ​വ. ഫാ. ​നി​ഥി​ൻ ഇ​ല​ഞ്ഞി​മ​റ്റം ആ​യി​രു​ന്നു ക്വി​സ് മാ​സ്റ്റ​ർ ആ​യി മ​ത്സ​രം നി​യ​ന്ത്രി​ച്ച​ത്.



മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്കേ​റ്റു​ക​ളും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ വി​ത​ര​ണം ചെ​യ്തു.

രൂ​പ​ത പാ​സ്റ്റ​റ​ൽ കോ​ഓർഡി​നേ​റ്റ​ർ റ​വ.ഡോ. ടോം ഓ​ലി​ക്ക​രോ​ട്ട്, ക്വി​സ് പ്രോ​ഗ്രാം കോ​ഓർഡി​നേ​റ്റ​ർ റവ.ഡോ. ​ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ, റ​വ. ഫാ. ​ജെ​യിം​സ് കോ​ഴി​മ​ല, റ​വ. ഫാ. ​ജി​നു മു​ണ്ടു​ന​ട​ക്ക​ൽ,

പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി റോ​മി​ൽ​സ് മാ​ത്യു മു​രി​ങ്ങ​മ​റ്റ​ത്തി​ൽ, ഇ​യ​ർ ഓ​ഫ് തി​യോ​ള​ജി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ആ​യ ഡീ​ക്ക​ൻ ജോ​യ്‌​സ്‌ പ​ള്ളി​ക്യാ​മാ​ലി​ൽ, ഡോ. മാ​ർ​ട്ടി​ൻ തോ​മ​സ് ആ​ന്‍റ​ണി, ജൈ​സ​മ്മ ബി​ജോ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.