അയർലൻഡിൽ മലയാളി ഷാലറ്റ് ബേബി അന്തരിച്ചു
Saturday, November 30, 2024 4:08 PM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: ഫിംഗ്ലസിൽ മലയാളിയായ ഷാലറ്റ് ബേബി(50) അന്തരിച്ചു. കാൻസർ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കോതമംഗലം കുറുപ്പുംപടി സ്വദേശിയാണ്.

സംസ്കാരം പിന്നീട്. ഡബ്ലിൻ സെന്‍റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ദേവാലയ ഇടവകാംഗമായിരുന്നു.

ഭാര്യ സീമ ഷാലറ്റ് (നഴ്സ്), മക്കൾ: സാന്ദ്ര ഷാലറ്റ്, ഡേവിഡ് ഷാലറ്റ്.