യു​കെ​യി​ലെ വാ​ത​പ്പ​ള്ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സം​ഗ​മം വി​ജ​യ​ക​ര​മാ​യി
Tuesday, December 3, 2024 12:15 PM IST
ലണ്ടൻ: യു​ണൈ​റ്റ​ഡ് കിം​ഗ്‌​ഡ​ത്തി​ലു​ള്ള വാ​ത​പ്പ​ള്ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഹി​യ​ർ​ഫോ​ർ​ഡ​ഷി​രെ ഡോ​ൺ​ഫീ​ൽ​ഡ് ഹൗ​സി​ൽ മൂ​ന്നു ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ളി​ൽ ഒ​ത്തു​ചേ​രു​ക​യും കു​ടും​ബ​ഐ​ക്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ക്യാപ്റ്റൻ ജോ​ർ​ജ് ജോ​സ​ഫ് വാ​ത​പ്പ​ള്ളി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ൻ​സ് ജോ​യ് വാ​ത​പ്പ​ള്ളി, സ​ജി ഫി​ലി​പ്പ് വാ​ത​പ്പ​ള്ളി, വി​മോ ഷി​ന്‍റോ തു​ട​ങ്ങി​യ​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യോ​ഗ​ത്തി​ൽ ജോ​ബി വി​ൻ​സെന്‍റ് വാ​ത​പ്പ​ള്ളി സ്വാ​ഗ​തം ചെ​യ്തു. ജി​നോ ജോ​യ് വാ​ത​പ്പ​ള്ളി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​ലാ​മ​ത്സ​ര​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ വ​ടം​വ​ലി മു​ത​ലാ​യ മ​ത്സ​ര​ങ്ങ​ളും വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി.



എ​ല്ലാ​വ​ർ​ക്കും ആ​വേ​ശ​ക​ര​മാ​യ ഒ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ൽ​കു​ക​യു​ണ്ടാ​യി. കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​വും സൗ​ഹൃ​ദ​വും ശ​ക്തി​പ്പെ​ടു​ത്തു​വാ​ൻ ഈ ​സം​ഗ​മം ഉ​പ​ക​രി​ച്ചു.

സു​ഹൃ​ദ്ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും കു​ടും​ബ ഐ​ക്യം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നു​മു​ള്ള ഈ ​ശ്ര​മം പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം മ​നോ​ഹ​ര ഓ​ർമ​ക​ൾ സ​മ്മാ​നി​ച്ചു. സം​ഗ​മ​ത്തി​ന് അ​രു​ൺ ജോ​ർ​ജ് വാ​ത​പ്പ​ള്ളി പ്രോ​ഗ്രാം കോ​ഓർഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു.

മൂ​ന്നു ദി​വ​സ​ത്തെ വാ​ത​പ്പ​ള്ളി​ൽ കു​ടും​ബ​യോ​ഗ സം​ഗ​മം ഒ​രു മ​നോ​ഹ​ര ഓ​ർ​മ​യാ​യി പ​ങ്കെ​ടു​ത്ത ഓ​രോ​രു​ത്ത​ർ​ക്കും അ​നു​ഭ​വ​പ്പെ​ട്ടു​വെന്ന​ത് യോ​ഗം വി​ജ​യ​മാ​യി​രു​ന്നു​വെ​ന്ന​തി​ന് തെ​ളി​വാ​ണ്.