സോ​ളിം​ഗ​ന്‍ ക​ത്തി ആ​ക്ര​മ​ണം പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്
Thursday, September 18, 2025 6:32 AM IST
ജോസ് കുമ്പിളുവേലില്‍
ബ​ർ​ലി​ൻ : ക​ഴി​ഞ്ഞ വ​ർ​ഷം ജ​ർ​മ​നി​യി​ലെ സോ​ളിം​ഗ​നി​ൽ ന​ട​ന്ന ഉ​ത്സ​വ​ത്തി​നി​ടെ ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി ഇ​സ അ​ൽ എ​ച്ചി​ന്(27) ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. പ്ര​തി ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഗ്രൂ​പ്പി​ലെ അം​ഗ​മാ​ണെ​ന്ന് ഡ്യൂ​സ​ൽ​ഡോ​ർ​ഫി​ലെ കോ​ട​തി പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച​യാ​ണ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​ക്ക് മൂ​ന്ന് കു​റ്റം​ഗ​ങ​ൾ​ക്കാ​ണ് പ​ര​മാ​വ​ധി ശി​ക്ഷ ഡ്യൂ​സ​ൽ​ഡോ​ർ​ഫ് ഹ​യ​ർ റീ​ജ​ണൽ കോ​ട​തി വി​ധി​ച്ച​ത്.

കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റം​ഗ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. ജ​യി​ൽ ശി​ക്ഷ​യ്ക്ക് ശേ​ഷം പ്ര​തി​രോ​ധ ത​ടങ്ക​ൽ ഏ​ർ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഒ​രി​ക്ക​ലും മോ​ചി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ഇ​തി​ന​ർ​ത്ഥം. പ്ര​തി നി​ര​പ​രാ​ധി​ക​ളെ കൊ​ന്നു​വെ​ന്നും ജീ​വ​പ​ര്യ​ന്തം ത​ട​വ് അ​ർ​ഹി​ക്കു​ന്നു​വെ​ന്നും പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രു​ന്നു


വി​ചാ​ര​ണ​യു​ടെ അ​വ​സാ​ന​ത്തി​ൽ, ഗാ​സ​യി​ൽ കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ടു​മ്പോ​ൾ ജ​ർ​മ​നി​യി​ൽ ആ​ളു​ക​ൾ നൃ​ത്തം ചെ​യ്യു​ന്ന​ത് കാ​ണാ​ൻ ത​നി​ക്ക് സ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് കു​റ്റ​കൃ​ത്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് ഇ​യാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.∙

സോ​ളിം​ഗ​നി​ൽ സം​ഭ​വി​ച്ച​ത്

2024 ഓ​ഗ​സ്റ് 23നാ​ണ് കേ​സി​ന് ആ​സ​പ്ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​ൻ ന​ഗ​ര​ത്തി​ന്റെ 650ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ന​ട​ന്ന സോ​ളിം​ഗ​ൻ തെ​രു​വ് പാ​ർ​ട്ടി​യി​ൽ പം​ഗ​കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ ക​ത്തി​യു​മാ​യി പ്ര​തി ആ​ക്ര​മി​ച്ച​ത്. മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 10 പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
">