വോ​മ്പ്‌​വെ​ൽ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Monday, September 15, 2025 10:39 AM IST
റോ​മി കു​ര്യാ​ക്കോ​സ്
ല​ണ്ട​ൻ: യു​കെ​യി​ലെ സൗ​ത്ത് യോ​ർ​ക്ഷ​യ​റി​ലെ വോ​മ്പ്‌​വെ​ൽ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. ബ്രാം​പ്ട​ൺ ബീ​യ​ർ​ലോ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ കേം​ബ്രി​ഡ്ജ് മു​ൻ മേ​യ​ർ അ​ഡ്വ. ബൈ​ജു തി​ട്ടാ​ല മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

വോ​മ്പ്‌​വെ​ൽ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കൂ​ട്ടാ​യു​ടെ സം​ഘ​ട​നാ​പാ​ട​വ​വും യുകെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സ​ജീ​വ​ത​യും വി​ളി​ച്ചോ​തു​ന്ന​താ​യി.



വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള ഘോ​ഷ​യാ​ത്ര, തി​രു​വാ​തി​ര​ക​ളി, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, വ​ടം​വ​ലി തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഓ​ണ​ഘോ​ഷം വ​ർ​ണാഭ​മാ​ക്കി.





വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ആ​ഘോ​ഷ​ത്തിന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി. ജി​സി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.



കൂ​ട്ടാ​യ്മ​യു​ടെ പു​തു​ക്കി​യ ലോ​ഗോ ബൈ​ജു തി​ട്ടാ​ല പ്ര​കാ​ശ​നം ചെ​യ്തു. മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഒ​ത്തൊ​രു​മ​യും സാം​സ്കാ​രി​ക പൈ​തൃ​ക​വും പ്ര​ക​ട​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി ഏ​വ​ർ​ക്കും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം പ്ര​ധാ​നം ചെ​യ്തു.



ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് വി​നീ​ത് മാ​ത്യു, ഷി​നി ലൂ​യി​സ്, വീ​ണ ഗോ​പു, നി​തി​ൻ, സ​ജി കെ ​കെ പ​യ്യാ​വൂ​ർ, റി​നോ​ഷ് റോ​യ്, നെ​ൽ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
">