അ​ഖി​ൽ കു​ര്യാ​ക്കോ​സി​ന് ഇ​റ്റ​ലി​യി​ലെ ഇ​ൻ​സോ​ബ്രി​യ യൂ​ണി​വേ​ഴ്സി​റ്റി ഡോ​ക്‌​ട​റേ​റ്റ് ന​ൽ​കി
Friday, June 21, 2024 3:21 PM IST
പാ​ലാ: ഇ​ട​പ്പാ​ടി പാ​ണ്ടി​യാ​ൽ പി.​റ്റി. കു​ര്യാ​ക്കോ​സി​ന്‍റെ​യും ലി​സി​യു​ടെ​യും മ​ക​ൻ അ​ഖി​ൽ കു​ര്യാ​ക്കോ​സി​ന് ഇ​റ്റ​ലി​യി​ലെ ഇ​ൻ​സോ​ബ്രി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഫി​സി​ക്സി​ൽ ഡോ​ക്‌​ട​റേ​റ്റ് ല​ഭി​ച്ചു.

ഇ​റ്റ​ലി​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഫോ​ട്ടോ​ണി​ക്സ് & നാ​നോ​ ടെ​ക്ക്നോ​ള​ജി​യി​ലെ നാ​ഷ​ണ​ൽ റി​സേ​ർ​ച്ച് കൗ​ൺ​സി​ലി​ൽ പ്രോ​ജ​ക്ട് ഫെ​ല്ലോ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് അഖിൽ. ഫോ​ട്ടോ​ണി​ക്സി​ലാ​ണ് ഇ​ദ്ദേ​ഹം ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ലേ​സ​ർ ര​ശ്മി​ക​ൾ വ​ജ്ര​വു​മാ​യു​ള്ള പ​ര​സ്പ​ര​വ്യ​വ​ഹാ​ര​ത്തി​ൽ കൂടി എ​ങ്ങ​നെ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്‌ടിക്കാം എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു ഗ​വേ​ഷ​ണം. ഫോ​ട്ടോ​ണി​ക്സ് ശാ​സ്ത്ര മേ​ഖ​ല​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ബ​ന്ധം ഏ​റെ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രു​ന്നു.