മ​സാ​ജി​നി​ടെ വി​ദേ​ശ വ​നി​ത​യ്ക്കു പീ​ഡ​നം: റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നെ​തി​രേ പ​രാ​തി
Friday, June 21, 2024 1:09 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് തി​രു​നെ​ല്ലി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ വി​ദേ​ശ വ​നി​ത​യെ സ്വ​കാ​ര്യ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. നെ​ത​ർ​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ യു​വ​തി നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ഇ-​മെ​യി​ലാ​യാ​ണ് പോ​ലീ​സി​നു പ​രാ​തി അ​യ​ച്ച​ത്.

തി​രു​നെ​ല്ലി ക്ലോ​വ് റി​സോ​ർ​ട്ടി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നെ​തി​രേ​യാ​ണ് ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി ഉ​യ​ർ​ന്ന​ത്. മ​സാ​ജിം​ഗി​നി​ടെ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ യു​വ​തി​യെ ലൈം​ഗീ​ക ബ​ന്ധ​ത്തി​നു നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

എ​ഡി​ജി​പി​ക്ക് യു​വ​തി ഇ​മെ​യി​ലാ​യി പ​രാ​തി ന​ൽ​കി​യി​ട്ട് ഒ​രാ​ഴ്ച​യാ​യെ​ങ്കി​ലും പ്ര​തി​യെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. 2023 ഡി​സം​ബ​ർ ആ​ദ്യ​മാ​ണ് ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് വ​ഴി തി​രു​നെ​ല്ലി​യി​ലെ ക്ലോ​വ് റി​സോ​ർ​ട്ടി​ൽ യു​വ​തി എ​ത്തി​യ​ത്. നാ​ട്ടി​ലെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഈ ​മാ​സം 14ന് ​എ​ഡി​ജി​പി​ക്ക് ഇ​മെ​യി​ലൂ​ടെ പ​രാ​തി ന​ൽ​കി​യ​ത്.