ജ​ര്‍​മ​നി​യി​ല്‍ അ​ണു​ബാ​ധ വ​ര്‍​ധ​ന; പു​തി​യ കോ​വി​ഡ് ജാ​ബി​ന് ശു​പാ​ര്‍​ശ
Friday, September 22, 2023 3:46 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ അ​ണു​ബാ​ധ​ക​ള്‍ വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​കാ​ള്‍ ലൗ​ട്ട​ര്‍​ബാ​ഹ് പു​തി​യ കൊ​വി​ഡ് ജാ​ബ് ശു​പാ​ര്‍​ശ ചെ​യ്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 60 കാ​ര​നാ​യ കാ​ള്‍ ലോ​ട്ട​ര്‍​ബാ​ഹ് തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് ബൂ​സ്റ്റ​ര്‍ വാ​ക്സി​ന്‍ എ​ടു​ത്തു.

ശ​ര​ത്കാ​ല​ത്തി​ന് മു​മ്പാ​യി എ​ല്ലാ​വ​രും ബൂ​സ്റ്റ​ര്‍ വാ​ക്സി​നേ​ഷ​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് ലൗ​ട്ട​ര്‍​ബാ​ഹ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ണു​ബാ​ധ നി​ര​ക്ക് ഉ​യ​രു​ന്ന​തി​ന​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ മാ​സ്ക് ധ​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രും അ​പ​ക​ട​സാ​ധ്യ​ത ഘ​ട​ക​ങ്ങ​ളു​ള്ള​വ​രും വാ​ക്സി​നേ​ഷ​ന്‍ എ​ടു​ക്കു​ന്ന​തി​ലൂ​ടെ ലോം​ഗ് കോ​വി​ഡ് പോ​ലു​ള്ള സ്ഥി​ര​മാ​യ രോ​ഗ​ങ്ങ​ളു​ടെ സാ​ധ്യ​ത കു​റ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ലെ വൈ​റ​സ് വേ​രി​യ​ന്‍റു​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​യ ബ​യോ​ണ്‍​ടെ​ക് ത​യാ​റെ​ടു​പ്പ് ജ​ര്‍​മ​നി​ക്ക് സ​ഹാ​യ​ക​മാ​വു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഈ ​വാ​ക്സി​നേ​ഷ​ന്‍ സീ​സ​ണി​ല്‍ മൊ​ത്തം 14 ദ​ശ​ല​ക്ഷം ഡോ​സു​ക​ളി​ലൂ​ടെ ഒ​മി​ര്‍​കോ​ണ്‍ സ​ബ്ലൈ​ന്‍ വൈ​റ​സ് XBB.1.5ന് ​അ​നു​യോ​ജ്യ​മാ​യ ജാ​ബ്, സ​ര്‍​ക്കു​ലേ​റ്റിം​ഗ് വേ​രി​യ​ന്‍റു​ക​ളി​ല്‍ നി​ന്ന് മി​ക​ച്ച രീ​തി​യി​ല്‍ പ​രി​ര​ക്ഷി​ക്കു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തും.