ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​യ​ര്‍ ഫെ​സ്റ്റി​ന് ജ​ര്‍​മ​നി​യി​ല്‍ തു​ട​ക്കം
Monday, September 18, 2023 5:40 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
മ്യൂ​ണി​ക്ക്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബി​യ​ര്‍ ഫെ​സ്റ്റി​വ​ലാ​യ ജ​മ​നി​യി​ലെ പ്ര​ശ​സ്ത​മാ​യ ഒ​ക്‌​ടോ​ബ​ർ ഫെ​സ്റ്റ് ശ​നി​യാ​ഴ്ച ബ​വേ​റി​യ​ന്‍ ത​ല​സ്ഥാ​ന​മാ​യ മ്യൂ​ണി​ക്കി​ല്‍ ആ​രം​ഭി​ച്ചു.

മ്യൂ​ണി​ക്ക് മേ​യ​ര്‍ ഡീ​റ്റ​ര്‍ റെ​യ്റ്റ​ര്‍ ആണ് പ​ര​മ്പ​രാ​ഗ​ത ആ​ഹ്വാ​ന​ത്തോ​ടെ ആ​ദ്യ​ത്തെ ബീ​യ​ര്‍ ബാ​ര​ല്‍ പൊ​ട്ടി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ആ​ദ്യ ടാ​ങ്ക​ര്‍​ഡ് ബ​വേ​റി​യ​ന്‍ മു​ഖ്യ​മ​ന്ത്രി മാ​ര്‍​ക്കൂ​സ് സോ​ഡ​റി​ന് കൈ​മാ​റി.‌

ബി​യ​ര്‍ കാ​ര്‍​ണി​വ​ലി​ല്‍ പ​ങ്കു​ചേ​രു​ന്ന​തി​ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും സ​ന്ദ​ര്‍​ശ​ക​രാ​ണ് എ​ത്തി​ചേ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷം കു​റ​ഞ്ഞ​ത് ആ​റ് ദ​ശ​ല​ക്ഷം സ​ന്ദ​ര്‍​ശ​ക​രെ ആ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഫെ​സ്റ്റ് ഈ ​വ​ര്‍​ഷം പ​തി​വി​ലും ര​ണ്ട് ദി​വ​സം കൂ​ടു​ത​ല്‍ നീ​ണ്ടു​നി​ൽ​ക്കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം മൂ​ന്നി​ന് ഫെ​സ്റ്റ് അ​വ​സാ​നി​ക്കും.