വാർസോ: പോളണ്ടിൽ ബസും കാറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. ഇടുക്കി കോടിക്കുളം സ്വദേശി ജോളിയുടെ മകൻ പ്രവീൺ(24) ആണ് മരിച്ചത്.
തിങ്കളാഴ്ച ജോലിക്ക് പോകുന്പോഴാണ് അപകടമുണ്ടായത്. എട്ട് മാസം മുൻപാണ് പ്രവീൺ പോളണ്ടിൽ എത്തിയത്.
അമ്മ: ജിബി. സഹോദരങ്ങൾ: പ്രിയ, അലീന.