ജ​ര്‍​മ​നി സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക്
Saturday, May 27, 2023 11:10 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: ജ​ര്‍​മ​ൻ സ​മ്പ​ദ്‍​വ്യ​വ​സ്ഥ മാ​ന്ദ്യ​ത്തി​ലേ​ക്ക് ക​ട​ന്നു. ഫെ​ഡ​റ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2023ലെ ​ആ​ദ്യ പാ​ദ​ത്തി​ല്‍ രാ​ജ്യ​ത്തെ ജി​ഡി​പി 0.3 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി. 2022-ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ൽ 0.5 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ടി​വ്.

പ​ണ​പ്പെ​രു​പ്പം ജ​ർ​മ​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ മോ​ശ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഗാ​ർ​ഹി​ക ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ത് പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണം, പാ​നീ​യം, വ​സ്ത്ര​ങ്ങ​ള്‍, ഷൂ​സ്, ഫ​ര്‍​ണി​ച്ച​റു​ക​ള്‍ എ​ന്നി​വ​യ്ക്കു​മേ​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത് കു​ടും​ബ​ങ്ങ​ള്‍ കു​റ​ച്ച​താ​യി പ​ഠ​നം പ​റ​യു​ന്നു. 2022 അ​വ​സാ​ന​ത്തോ​ടെ സ​ര്‍​ക്കാ​ര്‍ സ​ബ്സി​ഡി നി​ര്‍​ത്ത​ലാ​ക്കി​യ​തോ​ടെ പു​തി​യ കാ​റു​ക​ളു​ടെ വി​ല്‍​പ്പ​ന​യും കു​റ​ഞ്ഞു.


കോ​വി​ഡും സ​മ്പ​ദ്‍​വ്യ​വ​സ്ഥ​യെ മോ​ശ​മാ‌​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഉ​യ​ര്‍​ന്ന പ​ണ​പ്പെ​രു​പ്പം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​ങ്ങ​ല്‍ ശേ​ഷി ഇ​ല്ലാ​താ​ക്കു​ക​യും സ​മ്പ​ദ്‍​വ്യ​വ​സ്ഥ​യി​ലെ ഡി​മാ​ന്‍​ഡ് കു​റ​യു​ക​യും ചെ​യ്തു.

വി​ല​ക്ക​യ​റ്റ പ്ര​വ​ണ​ത അ​ടു​ത്തി​ടെ കു​റ​ഞ്ഞെ​ങ്കി​ലും ഏ​പ്രി​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ 7.2 ശ​ത​മാ​നം വാ​ര്‍​ഷി​ക പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ഇ​പ്പോ​ഴും താ​ര​ത​മ്യേ​ന ഉ​യ​ര്‍​ന്ന​താ​ണ്.