യു​കെ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ക​ൺ​വെ​ൻ​ഷ​ൻ; ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ൽ
Friday, May 19, 2023 10:45 AM IST
വ​ർ​ഗീ​സ് ഡാ​നി​യേ​ൽ
ല​ണ്ട​ൻ: ജൂ​ൺ 23,24,25 തീ​യ​തി​ക​ളി​ൽ വെ​യി​ല്സി​ലു​ള്ള ക​ഫ​ൻ​ലി പാ​ർ​ക്കി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന യു​കെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭാ മി​ഷ​നു​ക​ളു​ടെ എ​ട്ടാ​മ​ത് ക​ൺ​വെ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ൽ എ​ത്തി​യ​താ​യി യു​കെ​യി​ലെ സ്പെ​ഷ്യ​ൽ പാ​സ്റ്റ​ർ ആ​ൻ​ഡ് കോ​ർ​ഡി​നേ​റ്റ​ർ റ​വ.​ഫാ.​ഡോ. കു​ര്യാ​ക്കോ​സ് ത​ട​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ദം​പ്ര​ഥ​മാ​യി ന​ട​ത്ത​പെ​ടു​ന്ന ത്രി​ദി​ന റെ​സി​ഡ​ൻ​ഷ്യ​ൽ ക​ൺ​വെ​ൻ​ഷ​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വൈ​ദീ​ക​രു​ടെ ചു​മ​ത​ല​യി​ൽ രൂ​പീ​ക​രി​ച്ച വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​കെ​യി​ലെ മ​ല​ങ്ക​ര നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ വി​ല​യി​രു​ത്തി.

സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ ബ​സേ​ലി​യോ​സ് ക​ർ​ദ്ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ യു​കെ​യി​ലെ 19 മി​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.

ഈ ​വ​ർ​ഷ​ത്തെ ക​ൺ​വെ​ൻ​ഷ​ൻ വി​ഷ​യ​മാ​യ "നി​ങ്ങ​ളു​ടെ വെ​ളി​ച്ചം മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ പ്ര​കാ​ശി​ക്ക​ട്ടെ' (മ​ത്താ​യി 5:16) എ​ന്ന വി​ശു​ദ്ധ വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്ത​പ്പെ​ട്ട ക​ൺ​വെ​ൻ​ഷ​ൻ ലോ​ഗോ മ​ത്സ​ര​ത്തി​ൽ കോ​വെ​ന്‍റ​റി മി​ഷ​നി​ൽ നി​ന്നു​ള്ള റി​ജോ കു​ഞ്ഞു​കു​ട്ടി രൂ​പ​ക​ൽ​പ​ന ചെ​യ്ത ലോ​ഗോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 15 ലോ​ഗോ​ക​ളെ മ​റി​ക​ട​ന്നാ​ണ് റി​ജോ വി​ജ​യി​യാ​യ​ത്.


പ്ര​സ്തു​ത വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സ​ൺ​ഡേ സ്കൂ​ൾ, യു​വ​ജ​ന സം​ഘ​ട​ന​യാ​യ എം​സി​വൈ​എം, മാ​തൃ​വേ​ദി പി​തൃ​വേ​ദി സു​വി​ശേ​ഷ​സം​ഘം മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളു​ടെ സെ​മി​നാ​റു​ക​ൾ ന​ട​ത്ത​പ്പെ​ടും. പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ൾ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യും.

ബൈ​ബി​ൾ ക്വി​സ്, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം കാ​യി​ക വി​നോ​ദ​ങ്ങ​ൾ, പ്ര​തി​നി​ധി സ​മ്മേ​ള​നം, സം​യു​ക്ത സ​മ്മേ​ള​നം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യാ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ക.