ചാ​ര്‍​ലി​മെ​യ്ന്‍ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി സെ​ല​ന്‍​സ്കി
Tuesday, May 16, 2023 7:45 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശ​ത്തി​ന് ശേ​ഷം യുക്രെ​നി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സെ​ല​ന്‍​സ്കി ആ​ദ്യ​മാ​യി ജ​ര്‍​മ​നി​യി​ലെ​ത്തി. ബെര്‍​ലി​നി​ലെ​ത്തി​യ ശേ​ഷം സെ​ല​ന്‍​സ്കി ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ്, പ്ര​സി​ഡന്‍റ് ഫ്രാ​ങ്ക് വാ​ള്‍​ട്ട​ര്‍ സൈ്റ​റ​ന്‍​മ​യ​ര്‍ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ച​ര്‍​ച്ച​ക​ളി​ല്‍ ആ​യു​ധ​ങ്ങ​ള്‍, വ്യോ​മ പ്ര​തി​രോ​ധം, പു​ന​ര്‍​നി​ര്‍​മ്മാ​ണം, ഇ​യു, നാ​റ്റോ എ​ന്നി​വ​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.​ റോ​മി​ലെ​ത്തി മാ​ര്‍​പാ​പ്പാ​യു​മാ​യി കൂ​ടി​ക്കാഴ്ചയ്ക്കുശേഷം സെ​ലെ​ന്‍​സ്കി ഒ​രു ജ​ര്‍​മൻ എ​യ​ര്‍​ഫോ​ഴ്സ് വി​മാ​ന​ത്തി​ലാ​ണ് പ​റ​ന്നു ബെ​ര്‍​ലി​നി​ലെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ആ​ഹ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ചാ​ര്‍​ലി​മെ​യ്ന്‍ പു​ര​സ്കാ​രം കാ​ള്‍രെെപസ് ഏ​റ്റു​വാ​ങ്ങി. യൂ​റോ​പ്യ​ന്‍ ഐ​ക്യ​ത്തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര സ​മ്മാ​ന​മാ​ണ് ചാ​ര്‍​ലി​മെ​യ്ന്‍ പു​ര​സ്കാ​രം. യു​ക്രെ​യ​ന്‍ പ്ര​സി​ഡ​ന്റ് സെ​ലെ​ന്‍​സ്കി​യ്ക്ക് ചാ​ര്‍​ലി​മെ​യ്ന്‍ സ​മ്മാ​നം ആ​ഹ​ന്‍ യേ​ര്‍ സി​ബി​ല്‍ കീ​പ്പ​നാ​ണ് സ​മ്മാ​നി​ച്ച​ത്. ​ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ്, ഇ​യു മേ​ധാ​വി ഉ​ര്‍​സു​ല ഫൊ​ണ്‍ ഡെ​ര്‍ ലെ​യ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം ച​ട​ങ്ങി​ല്‍ പ്ര​വേ​ശി​ച്ച സെ​ലെ​ന്‍​സ്കി ടൗ​ണ്‍ ഹാ​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യ​പ്പെ​ട്ട​പ്പോ​ള്‍ കൈ​യ​ടി ഏ​റ്റു​വാ​ങ്ങി.​

സെ​ലെ​ന്‍​സ്കി ഇം​ഗ്ലീഷി​ലാ​ണ് സ​ദ​സിനോ​ട് ന​ന്ദി പ​റ​ഞ്ഞ​ത്. ത​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നും യൂ​റോ​പ്പി​ന്‍റെ മൂ​ല്യ​ങ്ങ​ള്‍​ക്കും വേ​ണ്ടി ദി​നം​പ്ര​തി പോ​രാ​ടു​ന്ന യു​ക്രെ​നി​യ​ന്‍ ജ​ന​ത​യ്ക്ക് വേ​ണ്ടി​യാ​ണ് താ​ന്‍ സ​മ്മാ​നം വാ​ങ്ങു​ന്ന​തെ​ന്ന് ത​ന്‍റെ സ്വീ​ക​ര​ണ പ്ര​സം​ഗ​ത്തി​ല്‍ സെ​ലെ​ന്‍​സ്കി പ​റ​ഞ്ഞു.

സ​മാ​ധാ​ന​മ​ല്ലാ​തെ മ​റ്റൊ​ന്നും യുക്രെയ്ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും, എ​ന്നാ​ല്‍ പോ​രാ​ട്ട​ത്തി​ലെ ത​ങ്ങ​ളു​ടെ വി​ജ​യ​ത്തി​ലൂ​ടെ മാ​ത്ര​മേ അ​ത് നേ​ടാ​നാ​കൂ​വെ​ന്നും യുക്രെ​യ​ന്‍ നേ​താ​വ് ഊ​ന്നി​പ്പ​റ​ഞ്ഞു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ സ​ന്ദ​ര്‍​ശ​നം ര​ഹ​സ്യ​മാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ഹ​നി​ലെ പ​രി​പാ​ടി​ക്കു​ശേ​ഷം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് സെ​ല​ന്‍​സ്കി പാ​രീ​സി​ലെ​ത്തി.

നേ​ര​ത്തെ യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മിര്‍ സെ​ല​ന്‍​സ്കി വ​ത്തി​ക്കാ​നി​ലെ​ത്തി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. റ​ഷ്യ​ന്‍ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ രാ​ജ്യം ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് പി​ന്തു​ണ തേ​ടി​യാ​ണ് സെ​ല​ന്‍​സ്കി ഇ​റ്റ​ലി​യി​ലെ​ത്തി​യ​ത്.

ഇ​തി​നി​ടെ​യാ​ണ് മാ​ര്‍​പാ​പ്പ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.​ നേ​ര​ത്തേ ഇ​റ്റാ​ലി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സെ​ര്‍​ജി​യോ മാ​റ്റ​റ​ല്ല, പ്ര​ധാ​ന​മ​ന്ത്രി ജോ​ര്‍​ജി​യ മെ​ലോ​നി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.