അ​യ​ർ​ല​ൻഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​റ്റി​ക്കി​സം സ്കോ​ള​ർ​ഷി​പ്പ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Saturday, May 13, 2023 7:17 AM IST
ജെ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻഡ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വി​ശ്വാ​സ പ​രി​ശീ​ല​ന വി​ഭാ​ഗം ന​ട​ത്തി​യ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ശ​നി​യാ​ഴ്ച് ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നോ​ക്ക് തീ​ർ​ഥാടന​ത്തി​ൽ വ​ച്ച് യൂ​റോ​പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ഈ​വ​ർ​ഷം ആ​ദ്യ​മാ​യാ​ണ് ഓ​ൾ അ​യ​ർ​ല​ൻഡ് (റി​പ്പ​ബ്ലി​ക്ക് ഓ​ഫ് അ​യ​ർ​ല​ൻഡ്, നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻഡ്) ത​ല​ത്തി​ൽ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്.

കാ​റ്റി​ക്കി​സം ക്ലാ​സ് 4, 7, 10, 12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യാ​ണ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ ന​ട​ത്തി​യ​ത്. അ​യ​ർ​ലൻഡ് 33 കു​ർ​ബാ​ന സെന്‍ററു​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്തു.

വിജയികൾ

നാ​ലാം ക്ലാ​സ്

ഒ​ന്നാം റാ​ങ്ക് : ക്രി​സ് പോ​ൾ ഷി​ൻ്റോ (സോ​ർ​ഡ്സ്)
ര​ണ്ടാം റാ​ങ്ക് : റി​യോ​ൻ സേ​വ്യ​ർ (സോ​ർ​ഡ്സ്), അ​ഗ​സ്റ്റ​സ് ബെ​നെ​ഡി​റ്റ് (സോ​ർ​ഡ്സ്)
മൂ​ന്നാം റാ​ങ്ക് : തോ​മ​സീ​ൻ ചു​ങ്ക​ത്ത് (സോ​ർ​ഡ്സ്)

ഏ​ഴാം ക്ലാ​സ്

ഒ​ന്നാം റാ​ങ്ക് : അ​മ​ൽ ഫ്രാ​ൻ​സീ​സ് രാ​ജേ​ഷ് (ലൂ​ക്ക​ൻ)
ര​ണ്ടാം റാ​ങ്ക് : റി​യ ര​ഞ്ചി​ത്ത് (ഗാ​ൽ​വേ0
മൂ​ന്നാം റാ​ങ്ക് : ഷോ​ൺ സ​തീ​ഷ് (ബ്ലാ​ഞ്ചാ​ർ​ഡ്സ​ടൗ​ൺ)

പ​ത്താം ക്ലാ​സ്

ഒ​ന്നാം റാ​ങ്ക്: ആ​ർ​ലി​ൻ സ​ന്തോ​ഷ് (ബ്ലാ​ക്ക്റോ​ക്ക്)
ര​ണ്ടാം റാ​ങ്ക്: അ​ല​ൻ സോ​ണി (താ​ല)
മൂ​ന്നാം റാ​ങ്ക്: അ​ലീ​ന മാ​ഞ്ഞൂ​രാ​ൻ റ്റോ​ജോ (താ​ല)

പ​ന്ത്ര​ണ്ടാം ക്ലാ​സ്

ഒ​ന്നാം റാ​ങ്ക്: ജോ​സ​ഫ് ജോ​ൺ​സ​ൻ (സോ​ർ​ഡ്സ്)
ര​ണ്ടാം റാ​ങ്ക്: ക്രി​സ്റ്റി മ​രി​യ ബെ​ൻ (നാ​വ​ൻ)
മൂ​ന്നാം റാ​ങ്ക്: ഐ​റി​ൻ റാ​ണി കു​ര്യ​ൻ (റോ​സെ​റ്റ - ബെ​ൽ​ഫാ​സ്റ്റ്)

വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​താ​യും പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി​പ​റ​യു​ന്ന​താ​യും സ​ഭാ​നേ​തൃ​ത്വം അ​റി​യി​ച്ചു.