ദ്രോ​ഗെ​ഡ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി പുതുനേതൃത്വത്തെ തെര​ഞ്ഞെ​ടു​ത്തു
Thursday, March 16, 2023 7:49 AM IST
ഡബ്ലിൻ ,ദ്രോ​ഗെ​ഡ: ദ്രോ​ഗെ​ഡ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ(ഡിഎംഎ) 17- മ​ത് ജ​ന​റ​ൽ ബോ​ഡി യോ​ഗം 11ന് ജിഎഎ ക്ല​ബിൽ അ​നി​ൽ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​ച്ചു കൂ​ടി​യ യോ​ഗ​ത്തി​ൽ വ​ച്ച് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെര​ഞ്ഞെ​ടു​ത്തു.

അ​യ​ർ​ലൻഡിലെ പ്ര​മു​ഖ സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ഡിഎംഎ 17 വ​ർ​ഷം വി​ജ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു. കൂ​ട്ടാ​യ നേ​തൃ​ത്വം കു​ടും​ബ സ​മേ​തം പ​ങ്കാ​ളി​ത്തം കൊ​ണ്ടും അ​യ​ർ​ല​ൻഡിലെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​സ​ക്തി നേ​ടി​യി​രി​ക്കു​ന്ന ഡിഎംഎ പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ​എ​മി സെ​ബാ​സ്റ്റ്യ​ൻ , ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ , ബേ​സി​ൽ എ​ബ്ര​ഹാം എ​ന്നി​വ​രെ​യും, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി അ​നി​ൽ മാ​ത്യു , സി​ൽ​വ​സ്റ്റ​ർ ജോ​ൺ, ഡി​നു ജോ​സ്, ഡോ​ണി തോ​മ​സ് ബി​ജോ പാ​മ്പ​ക്ക​ൽ, വി​ജേ​ഷ് ആ​ന്റ​ണി, ജു​ഗ​ൽ ജോ​സ് , യേ​ശു​ദാ​സ് ദേ​വ​സി, ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും തെര​ഞ്ഞെ​ടു​ത്തു.