ബ്ലാക്ക്​റോ​ക്കി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഓർമത്തിരു​നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു
Wednesday, March 15, 2023 6:08 AM IST
ഡ​ബ്ലി​ൻ : സാ​ര്‍​വ​ത്രി​ക സ​ഭ​യു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഓ​ർമ തിരു​നാ​ൾ സീ​റോ മ​ല​ബാ​ർ കാ​ത്തോ​ലി​ക് ക​മ്മ്യൂ​ണി​റ്റി ബ്ലാ​ക്ക്‌​റോ​ക്ക് മാ​സ് സെ​ന്‍റർ ആ​ഘോ​ഷി​ക്കു​ന്നു. മാ​ർ​ച്ച് 19 ന് ​ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാലിന് ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ ച​ർ​ച്ചി​ൽ ഇ​ട​വ​ക​യു​ടെ മ​ധ്യ​സ്ഥ​നും കു​ടും​ബ​ങ്ങ​ളു​ടെ കാ​വ​ൽ​പി​താ​വും സാ​ര്‍​വ​ത്രി​ക സ​ഭ​യു​ടെ മ​ധ്യ​സ്ഥ​നു​മാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ഓർമത്തി​രു​നാ​ൾ ഏ​റ്റ​വും ഭ​ക്തി​യോ​ടെ ആ​ഘോ​ഷി​ക്കു​ക​യാ​ണ് .

തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി വ്യാ​ഴം, വെ​ള്ളി, ശ​നി( മാ​ർ​ച്ച്‌ 16,17,18) ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 7ന് വി. ​കു​ർ​ബാ​ന​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തി​രു​നാ​ൾ ദി​നം വൈ​കീ​ട്ട് നാലിന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കു​കൊ​ണ്ട് വി​ശു​ദ്ധ​ന്‍റെ മാ​ധ്യ​സ്ഥ​ത​യാ​ൽ അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​നും എ​ല്ലാ വി​ശാ​സി​ക​ളേ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി​യും സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർ​ലൻഡ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ റ​വ .ഫാ.​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.