ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ ഡ്രൈ ​ഫ്രൂ​ട്സു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, December 6, 2022 6:48 AM IST
റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​ന്പി​ൽ
ഡ​ബ്ലി​ൻ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലെ സ്ഥി​രം യാ​ത്രി​ക​ർ​ക്ക് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വാ​സി സം​ഘ​ട​ന​ക​ളാ​യ ഒ​ഐ​സി​സി/​ഐ​ഒ​സി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ശു​വ​ണ്ടി, ബ​ദാം, ഈ​ന്ത​പ്പ​ഴം, ഉ​ണ​ക്ക മു​ന്തി​രി തു​ട​ങ്ങി മ​റ്റ് നി​ര​വ​ധി ഡ്രൈ ​ഫ്രൂ​ട്സു​ക​ൾ അ​ട​ങ്ങി​യ പാ​യ്ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് എം.​എം.​ലി​ങ്ക്വി​ൻ​സ്റ്റാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഭാ​ര​വാ​ഹി​ക​ളാ​യ സാ​ൻ​ജോ മു​ള​വ​ര​ക്ക​ൽ, പി.​എം ജോ​ർ​ജ്കു​ട്ടി, ഫ്രാ​ൻ​സീ​സ്, റോ​ണി കു​രി​ശി​ങ്ക​ൽ​പ​റ​ന്പി​ൽ, കു​രു​വി​ള ജോ​ർ​ജ്ജ്, സു​നി​ൽ ജേ​ക്ക​ബ്ബ്, ലി​ജു, സോ​ബി​ൻ, വി​നു താ​ല, ലി​ജോ, ബേ​സി​ൽ, ജിം​സ​ണ്‍, ഷെ​ൽ​സി ജി​ൻ​സ​ൻ തു​ട​ങ്ങി​യ​വ​ർ സം​ഘാ​ട​ന നേ​തൃ​ത്വം ന​ൽ​കി.