റ​ഷ്യ​യു​ടെ യു​ദ്ധ​ക്കു​റ്റം വി​ചാ​ര​ണ ചെ​യ്യാ​ൻ പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്ന് യു​റോ​പ്യ​ൻ യൂ​ണി​യ​ൻ
Saturday, December 3, 2022 11:18 PM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബ്ര​സ​ൽ​സ്: റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​റോ​പ്യ​ൻ യൂ​ണി​യ​ൻ പി​ന്തു​ണ​യു​ള്ള പ്ര​ത്യേ​ക കോ​ട​തി സ്ഥാ​പി​ക്ക​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യി​ട്ടു​ള്ള യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നും യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന രാ​ജ്യ​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് മ​ര​വി​പ്പി​ച്ച റ​ഷ്യ​ൻ ആ​സ്തി​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും ഇ​താ​വ​ശ്യ​മാ​ണെ​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൻ​ഡെ​ർ ലെ​യ​ൻ.

60,000 കോ​ടി യൂ​റോ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് യു​ക്രെ​യ്നി​ലു​ണ്ടാ​യ​തെ​ന്നും അ​വ​ർ പു​റ​ത്തു​വി​ട്ട വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.